വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെങ്കലമെഡല്‍ സ്വന്തമാക്കി രാഹുല്‍ അവാരെ; ലോക ഗുസ്തിയില്‍ ഇന്ത്യയ്ക്ക് അഞ്ച് മെഡല്‍

നുര്‍ സുല്‍ത്താന്‍: കസാഖ്സ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം രാഹുല്‍ അവാരെ വെങ്കലമെഡല്‍ സ്വന്തമാക്കി. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ലീ ഗ്രാഫിനെ 11-4 എന്ന സ്‌കോറിനാണ് രാഹുല്‍ തോല്‍പ്പിച്ചത്. 2018 കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരത്തിന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണിത്.

രാഹുല്‍ അവാരെയുടെ നേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ എക്കാലത്തേയും മികച്ച മെഡല്‍നേട്ടവുണ്ടാക്കി. ഇന്ത്യയുടെ ദീപക് പൂണിയ നേരത്തെ വെള്ളിമെഡല്‍ നേടിയിരുന്നു. കൂടാതെ, ബജ്റംഗ് പൂണിയ, രവികുമാര്‍, വനിതാതാരം വിനേഷ് ഫോഗട്ട് എന്നിവര്‍ വെങ്കലവും സ്വന്തമാക്കി. മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെല്ലാം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സിന് യോഗ്യതയും കരസ്ഥമാക്കിയിട്ടുണ്ട്.

പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാള്‍, യു മുംബയ്ക്കും ജയംപ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബംഗാള്‍, യു മുംബയ്ക്കും ജയം

rahulaware

മത്സരത്തിന്റെ തുടക്കത്തില്‍ 2 പോയന്റിന് പിറകിലായ രാഹുല്‍ ശക്തമായി തിരിച്ചടിച്ചാണ് മെഡല്‍ നേട്ടത്തിലെത്തിയത്. 4-2ന് മുന്നില്‍ കയറിയ ഇന്ത്യന്‍ താരം പിന്നീട് 10-2 എന്ന വമ്പന്‍ ലീഡ് നേടി. കളി അവസാനിക്കുമ്പോള്‍ 11-4 എന്ന നിലയിലെത്താനേ എതിരാളിക്ക് കഴിഞ്ഞുള്ളൂ. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സാധ്യതയുണ്ടായിരുന്ന അവസാന ഗുസ്തി താരമായിരുന്നു രാഹുല്‍. പ്രതീക്ഷ കൈവിടാതെ ഇന്ത്യന്‍താരം മെഡല്‍ സ്വന്തമാക്കുകയും ചെയ്തു.

Story first published: Monday, September 23, 2019, 10:09 [IST]
Other articles published on Sep 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X