Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ പുറത്താക്കിയ റാഫ ബെനിറ്റിസിന് ന്യൂകാസിലില്‍ പുതിയ നിയോഗം

ലണ്ടന്‍: റയല്‍ മാഡ്രിഡില്‍ നിന്നും പുറത്താക്കപ്പെട്ട കോച്ച് റാഫ ബെനിറ്റിസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍ യുണൈറ്റഡില്‍ മാനേജരായി ജോലി ഏറ്റെടുത്തു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റീവ് മക്ലാരനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് റാഫയ്ക്ക് നറുക്കുവീണത്. മാനേജരായ റാഫയ്ക്ക് ആദ്യ മത്സരം തന്നെ കടുപ്പമേറിയതാണ്.

ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ലീസ്റ്റര്‍ സിറ്റിയെയാണ് തിങ്കളാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ ന്യൂകാസില്‍ നേരിടേണ്ടത്. ഇതിനുമുന്നോടിയായി ടീം അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത റാഫ പരിശീലനത്തിനുമിറങ്ങി. ടീമിനെ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നും രക്ഷിക്കുകയാകും റാഫയുടെ പ്രധാന ചുമതല.

rafa-benitez

സീസണില്‍ 10 കളികള്‍ ശേഷിക്കെ 24 പോയന്റുമായി പത്തൊന്‍പതാം സ്ഥാനത്താണ് ന്യൂകാസില്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ശക്തമായി തിരിച്ചുവരാനാണ് ആദ്യ ടീം മീറ്റിങ്ങില്‍തന്നെ റാഫ കളിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നുമണിക്കൂര്‍ നീണ്ട ആദ്യ സെഷനില്‍ താന്‍ സന്തുഷ്ടനാണെന്ന് റാഫ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ ജോലിക്കെത്തിയ റാഫയ്ക്ക് തൊട്ടതെല്ലാം പിഴച്ചതിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമായിരുന്നു. കളിക്കാരുടെ മോശം ഫോമും സ്ഥിരതയില്ലാത്ത പ്രകടനവുമാണ് റാഫയ്ക്ക് വിനയായത്. റാഫയ്ക്ക് പകരക്കാരനായി എത്തിയ സിനദിന്‍ സിദനും റയലില്‍ കാര്യമായി മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

Story first published: Sunday, March 13, 2016, 8:55 [IST]
Other articles published on Mar 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+