Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മിഥുന് വിവാഹം, വധു നടി രാധികയുടെ മകള്‍, ചിത്രങ്ങള്‍ കാണൂ...

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അഭിമന്യു മിഥുന് വിവാഹം. സിനിമാ - സീരിയല്‍ നടിയയും സംവിധായികയുമായ രാധികാ ശരത്കുമാറിന്റെ മകള്‍ റയാന്‍ രാധികയാണ് വധു. ബുധനാഴ്ച ചെന്നൈയിലെ താരസമ്പന്നമായ ചടങ്ങില്‍വെച്ചാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

വമ്പന്‍ പരിപാടിയായിരുന്നെങ്കിലും ചടങ്ങില്‍ കുടുംബാംഗങ്ങളും സിനിമാ - സീരിയല്‍ രംഗത്തുനിന്നുള്ളവരും സുഹൃത്തുക്കളുമായി കുറച്ചുപേര്‍ മാത്രമാണ് പങ്കെടുത്തത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുളള താരമാണ് മിഥുന്‍. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മിഥുന്‍ - റയാന്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണൂ...

മിഥുന് പുതിയ ഇന്നിംഗ്‌സ്

മിഥുന് പുതിയ ഇന്നിംഗ്‌സ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിമന്യു മിഥുനും നടി രാധികയുടെ മകള്‍ റയാനുമായുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നും.

ചെന്നൈയിലായിരുന്നു ചടങ്ങ്

ചെന്നൈയിലായിരുന്നു ചടങ്ങ്

ബുധനാഴ്ച ചെന്നൈയിലായിരുന്നു ചടങ്ങ്. ആര്‍ഭാടപൂര്‍വ്വം നടന്ന പരിപാടിയില്‍ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും സിനിമാ രംഗത്തുള്ളവരും പങ്കെടുത്തു.

റയാന്‍ രാധിക

റയാന്‍ രാധിക

രാധികയ്ക്ക് റിച്ചാര്‍ഡ് ഹാര്‍ഡിയുമായുള്ള രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് റയാന്‍. 1990 ലാണ് രാധിക റിച്ചാര്‍ഡിനെ വിവാഹം ചെയ്തത്.92 ല്‍ ഇവര്‍ പിരിഞ്ഞു.

രാധിക ശരത് കുമാര്‍

രാധിക ശരത് കുമാര്‍

പിന്നീട് രാധിക തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. രാഹുല്‍

പ്രതാപ് പോത്തന്റെ ഭാര്യയായിരുന്നു

പ്രതാപ് പോത്തന്റെ ഭാര്യയായിരുന്നു

മലയാള നടന്‍ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഇവരുടെ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ.

പ്രശസ്ത നടി

പ്രശസ്ത നടി

തെന്നിന്ത്യയിലെ പ്രശസ്ത നടിയായിരുന്നു രാധിക. കിഴക്കേ പോകും റെയില്‍ തുടങ്ങി നൂറിലധികം സിനിമകളില്‍ ഇവര്‍ അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

സംവിധായിക

സംവിധായിക

നടി മാത്രമല്ല സംവിധായികയും നിര്‍മാതാവും കൂടിയാണ് രാധിക. മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Story first published: Thursday, September 24, 2015, 10:13 [IST]
Other articles published on Sep 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+