Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ റഷ്യ ലോകകപ്പ് വേദി മാറ്റിയേക്കും

സൂറിച്ച്: മുന്‍ ലോകകപ്പ് വേദികള്‍ അനുവദിച്ചതില്‍ വ്യാപകമായി അഴിമതി നടന്നെന്ന് ബോധ്യമായതോടെ 2018, 2022 വര്‍ഷങ്ങളില്‍ നടക്കേണ്ട ലോകകപ്പ് വേദികളില്‍ മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 2018ല്‍ റഷ്യയിലും 2022ല്‍ ഖത്തറിലുമാണ് ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ വേദികള്‍ അനുവദിക്കാന്‍ ഫിഫ ഒഫീഷ്യലുകള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം തെളിയുകയാണെങ്കില്‍ പുതിയ വേദികള്‍ തീരുമാനിക്കേണ്ടിവരും.

റഷ്യയിലെ വേദിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തര്‍ക്കമുണ്ടായിരുന്നില്ലെങ്കിലും ചെറു രാജ്യമായ ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ നേരത്തെ തന്നെ ദുരൂഹതയുണ്ടായിരുന്നു. സാധാരണ രീതിയില്‍ ലോകകപ്പ് നടക്കുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഖത്തറില്‍ കൊടും വേനലാണ്. ഇത്തരമൊരു കാലാവസ്ഥ പ്രശ്‌നമുണ്ടായിരുന്നിട്ടും ഖത്തറിന് വേദി ലഭിച്ചത് കൈക്കൂലി നല്‍കിയതിനാലാണെന്നാണ് പ്രധാന ആക്ഷേപം. അമേരിക്കയും ഖത്തറിനൊപ്പം വേദിക്കായി മത്സരിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.

world-cup-trophy

ലോകകപ്പിനായി ഖത്തര്‍ ഇതിനകം തന്നെ കോടികള്‍ ചെലവഴിച്ചുകഴിഞ്ഞു. പുതിയ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തിരക്കിലുമാണ് ഖത്തര്‍. വേദിയുടെ കാര്യത്തില്‍ തീരുമാനം മാറുകയാണെങ്കില്‍ ഖത്തറിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് സംഭവിക്കുക. നേരത്തെ ലോകകപ്പ് നിഷേധിക്കപ്പെട്ട ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രതീക്ഷ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

2010ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയതായി ഫിഫ ഒഫീഷ്യല്‍ സമ്മതിച്ചിട്ടുണ്ട്. മൊറോക്കോയ്ക്ക് ലഭിച്ച അവസരം പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയതെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം, അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നത് കാര്യങ്ങള്‍ ഫിഫയ്ക്ക് അനുകൂലമായിരിക്കില്ല.

Story first published: Monday, June 8, 2015, 9:12 [IST]
Other articles published on Jun 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+