ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ മുംബൈ മഹാരഥിക്കെതിരെ ദില്ലി സുല്‍ത്താന്‍ ജയം. ഇതോടെ സീസണില്‍ സെമി സാധ്യത ഉറപ്പാക്കാനും ദില്ലിക്ക് കഴിഞ്ഞു. ആദ്യത്തെ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ദില്ലി ജയം ഉറപ്പിച്ചിരുന്നു. ദില്ലിയുടെ ഖെതിക് ഷബലോവിന്റെ ജയത്തോടെയാണ് മത്സരം ആരംഭിച്ചത്. മുംബൈയുടെ സച്ചിന് രഥിയെ 9-2 എന്ന സ്കോറിന് ഷബലോവ് തോല്‍പ്പിച്ചു.
രണ്ടാം മത്സരത്തില്‍ ദില്ലിയുടെ അണ്ടര്‍ 23 യൂറോപ്യന്‍ ചാമ്പ്യന്‍ അനസ്താസ്യ ഷുസ്തോവ മുംബൈയുടെ സീനത് നെമത്തിനെ 10-5 എന്ന സ്കോറിനും തോല്‍പ്പിച്ചു. 5 പോയന്റുകള്‍ക്ക് പിന്നില്‍ നിന്നശേഷമായിരുന്നു അനസ്താസ്യയുടെ തിരിച്ചുവരവ്. മൂന്നാം മത്സരത്തിലും ദില്ലിക്കായിരുന്നു ജയം. പങ്കജ് മിശ്ര മുംബൈയുടെ ഇബ്രാജിം ഇല്യാസോവിനെ തോല്പപ്പിച്ചു.
മിന്നല്‍ പാണ്ഡ്യ, എന്തൊരു ക്യാച്ച്!! അവിശ്വസനീയമെന്ന് ക്രിക്കറ്റ് ലോകം, തിരിച്ചുവരവ് ഗംഭീരം
നാലാം മത്സരത്തില്‍ സാക്ഷി മാലിക് മുംബൈയുടെ ശില്പി യാദവിനെയും കീഴ്പ്പെടുത്തി. അഞ്ചാം മത്സരത്തിലാണ് മുംബൈയ്ക്ക് ആദ്യ ജയം നേടാനായത്. ദീപക് പൂണിയ ദില്ലിയുടെ പ്രവീണ്‍ റാണയെ 18-2 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ വിനേഷ് ഫോഗട്ടും മുംബൈയ്ക്കായി ജയം കണ്ടെത്തി. ദില്ലിയുടെ പിങ്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. തൊട്ടടുത്ത മത്സരത്തില്‍ ആന്ദ്രെ ക്വിറ്റ്കോവ്സ്കി മുംബൈയുടെ ഹാര്ഫൂലിനെ തോല്‍പ്പിച്ചു.