വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; യുപി ദംഗലിനെ തോല്‍പ്പിച്ച് പഞ്ചാബ് ഒന്നാം സ്ഥാനത്ത്

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ ലീഗ് മത്സരത്തില്‍ പഞ്ചാബ് റോയല്‍സ് യുപി ദംഗലിനെ തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 4-3 എന്ന മാര്‍ജിനിലായിരുന്നു പഞ്ചാബിന്റെ ജയം. ജയത്തോടെ പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെമിയില്‍ ദംഗല്‍ തന്നെയാണ് പഞ്ചാബിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ ഹരിയാണ ഹമ്മേഴ്‌സ് ദില്ലി സുല്‍ത്താനെ നേരിടും.

Punjab

ഞായറാഴ്ച നടന്ന മത്സരത്തില്‍ യുപിയാണ് ആദ്യം ലീഡെടുത്തത്. പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ ജോര്‍ഗി സക്കന്‍ഡെലിഡ്‌സ് പഞ്ചാബിന്റെ കൊറെ ജാര്‍വിസിനെ 4-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തിലും യുപി ജയം സ്വന്തമാക്കി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ അഞ്ജു യുപിയുടെ വനെസയ്‌ക്കെതിരെ 12-6 എന്ന സ്‌കോറിന് പരാജയപ്പെടുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയ പഞ്ചാബിന് ആദ്യ ജയം നേടിക്കൊടുത്തു. പങ്കജ് റാണയ്‌ക്കെതിരെ 7-0 എന്ന സ്‌കോറിനാണ് ബജ്‌രംഗ് ജയിച്ചത്. തൊട്ടടുത്ത മത്സരത്തില്‍ മിമി ഹ്രിസ്‌തോവ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജയിച്ച് 2-2 എന്ന നിലയില്‍ മത്സരം തുല്യ നിലയിലെത്തിച്ചു. സരിതയ്‌ക്കെതിരെയായിരുന്നു മിമിയുടെ വിജയം.

ഇനി ജയിച്ചേ പറ്റൂ; അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് ന്യൂസിലന്‍ഡ് രണ്ട് കളിക്കാരെ തിരികെ വിളിച്ചുഇനി ജയിച്ചേ പറ്റൂ; അവസാന രണ്ട് ഏകദിനങ്ങള്‍ക്ക് ന്യൂസിലന്‍ഡ് രണ്ട് കളിക്കാരെ തിരികെ വിളിച്ചു

അഞ്ചാം മത്സരത്തിലും പഞ്ചാബിനായിരുന്നു ജയം. ഒളിമ്പിസ്‌ക് മെഡല്‍ ജേതാവുകൂടിയായ ഡാറ്റോ മഗരിസ്വിലി യുപിയുടെ ഇറാക്കിലി മിസ്തൂരിയെ തോല്‍പ്പിച്ചു. പഞ്ചാബിന് വേണ്ടി അനിത ഷെറോണും വിജയം നേടി. നവജ്യോത് കൗറിനെതിരെയായിരുന്നു അനിതയുടെ വിജയം. അവസാന മത്സരത്തില്‍ യുപിയുടെ ജിതേന്ദര്‍ പഞ്ചാബിന്റെ അമിത് ധങ്കാറിനെ തോല്‍പ്പിച്ച് സ്‌കോര്‍ 4-3 എന്ന നിലയിലെത്തിച്ചു.

Story first published: Tuesday, January 29, 2019, 9:48 [IST]
Other articles published on Jan 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X