Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുല്‍വാമ ഭീകരാക്രമണം; പാക് താരങ്ങള്‍ ദില്ലിയില്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിനെത്തില്ല

ദില്ലി: ദില്ലിയില്‍ നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. ഇന്ത്യാ പാക്കിസ്ഥാന്‍ സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് വിസ അനുവദിക്കാത്തത് ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഷൂട്ടിങ് ലോകകപ്പ് ആരംഭിക്കുന്നത്.

shooters

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. അതേസമയം, പാക് താരങ്ങള്‍ക്ക് വിസ അനുവദിക്കുമെന്നായിരുന്നു ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ബുധാനഴ്ച ഇന്ത്യയിലേക്ക് പറക്കാനിരുന്നതാണന്നും വിസ അനുവദിച്ചില്ലെന്നും പാക്കിസ്ഥാന്‍ നാഷണല്‍ റൈഫിള്‍ ഷൂട്ടിങ് ഫെഡറേഷന്‍ പ്രസിഡന്റ് റാസി അഹമ്മദ് പറഞ്ഞു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് വിസ ലഭിക്കില്ലെന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഒടുവില്‍ അത് സത്യമാവുകയും ചെയ്തു. ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതും അതുവഴി ഒളിമ്പിക്‌സ് യോഗ്യത ലഭിക്കില്ലെന്നതും നിരാശാജനകമാണെന്നും റാസി പറഞ്ഞു. രണ്ട് ഷൂട്ടര്‍മാര്‍ക്കാണ് പാക്കിസ്ഥാന്‍ വിസയ്ക്കായി അപേക്ഷിച്ചിരുന്നത്. രണ്ടുപേര്‍ക്കും അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പാക് താരങ്ങള്‍ക്ക വിസ അനുവദിക്കാന്‍ തടസമില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ വിശദീകരണം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിസ അനുവദിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യ പാക് താരങ്ങള്‍ക്ക് വിസ അനുവദിച്ചില്ലെങ്കില്‍ ഭാവിയില്‍ ലോകകപ്പ് പോലുള്ളവ നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കില്ല. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയപ്പോര് കായിക മേഖലയിലേക്കും വ്യാപിക്കുന്നത് പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Wednesday, February 20, 2019, 11:46 [IST]
Other articles published on Feb 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+