ചാംപ്യന്‍ഷിപ്പിലെ പുതിയ ഫ്രാഞ്ചൈസിയായ ജയ്പൂരാണ് 36 ലക്ഷം രൂപയ്ക്ക് റിതുവിനെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ലേലത്തില്‍ റിതുവിനായി ഫ്രാഞ്ചൈസികള്‍ പോരടിച്ചതോടെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. സാക്ഷിയുടെ മൂല്യം 30 ലക്ഷമാണ്.
പുരുഷ വിഭാഗത്തില്‍ മുന്‍ ഒളിംപിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിന്റെ പിന്മാറ്റമാണ് മറ്റൊരു പ്രധാന വാര്‍ത്ത.
ഈ വിഭാഗത്തില്‍ വില കൂടിയ ഇന്ത്യന്‍ താരമായതാവട്ടെ ബജ്രംഗ് പൂനിയയും. 38 ലക്ഷത്തിനാണ് താരത്തെ ഡല്‍ഹി ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
മൂന്നു വട്ടം ഒളിംപിക്സില്‍ മെഡലണിഞ്ഞ ഉക്രെയ്നിന്റെ മരിയ സ്റ്റാനിക്കാണ് വനിതകളിലെ ഏറ്റവും വിലപിടിപ്പുള്ള താരം. 47 ലക്ഷത്തിന് മരിയയെ ഡല്‍ഹി ഫ്രാഞ്ചൈസി കൈക്കലാക്കി.
റിയോ ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ജോര്‍ജിയയുടെ വ്ളാഡിമെര് ഖിന്ചെഗാഷ്വില്ലിയാണ് പുരുഷ വിഭാഗത്തിലെ പുലിക്കുട്ടി.
48 ലക്ഷം രൂപ വാരിയെറിഞ്ഞ് പഞ്ചാബ് ഫ്രാഞ്ചൈസി വ്ളാഡിമെറിനെ വില കൂടിയ പുരുഷ താരമാക്കി മാറ്റി
ഗുസ്തി ഫെഡറേഷനും പ്രോ സ്പോര്‍ട്ടിഫൈ ഉടമയായ കാര്‍ത്തികേയ ശര്‍മയും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ക്കു മാത്രമായി പ്രൊ ഗുസ്തി ലീഗ് ആരംഭിക്കുന്നത്.
ആറു ഫ്രാഞ്ചൈസികള്‍ ആദ്യ സീസണിലുണ്ടായിരുന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നായി 66 ഗുസ്തി താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തു.