വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; പൂജയെ അട്ടിമറിച്ച സരിതയുടെ മികവില്‍ യുപി ദംഗലിന് ജയം

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ യുപി ദംഗല്‍ എംപി യോദ്ധയെ തോല്‍പ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവ് പൂജ ദണ്ഡയെ അട്ടിമറിച്ച സരിതയുടെ മികവിലാണ് യുപി ദംഗല്‍ ജയിച്ചുകയറിയത്. ഇതോടെ സെമി സാധ്യത നിലനിര്‍ത്താനും യുപിക്ക് കഴിഞ്ഞു. യൂറോപ്യന്‍ ചാമ്പ്യന്‍ യോദ്ധയുടെ ഹാജി അലിയേവിന്റെ വിജയത്തോടെ മത്സരം ആരംഭിച്ചത്.

dangal

അലിയേവ് യുപി ദംഗലിന്റെ പങ്കജ് റാണയെ 18-2 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ യുപിയുടെ എപ്പ് മെയ് യോദ്ധയുടെ ആന്‍ഡ്രിയ ഒലായയെ തോല്‍പ്പിച്ച് ടീമിനെ ഒപ്പമെത്തിച്ചു. മൂന്നാം മത്സരത്തില്‍ സന്ദീപ് തൊമാര്‍ യോദ്ധയ്ക്ക് ജയം സമ്മാനിച്ചു. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ രാഹുലിനെയാണ് സന്ദീപ് തോല്‍പ്പിച്ചത്.

പുജാര ആളാകെ മാറി!! ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി, രഞ്ജിയില്‍ സംഭവിച്ചത്... പുജാര ആളാകെ മാറി!! ആരാധകരുടെ കണക്കുകൂട്ടലുകള്‍ തെറ്റി, രഞ്ജിയില്‍ സംഭവിച്ചത്...

യുപിയുടെ വനെസ കലാഡ്‌സ്‌നിസ്‌കയ അടുത്ത മത്സരത്തില്‍ ജയം കണ്ടെത്തി. യോദ്ധയുടെ റിതു ഫോഗട്ടിനെയാണ് വനെസ തോല്‍പ്പിച്ചത്. യുപിക്കുവേണ്ടി ഖത്തര്‍ താരം ജോര്‍ഗി യോദ്ധയുടെ അകാഷ് അനിലിനെ പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തിലും പരാജയപ്പെടുത്തി. പുരുഷന്മാരുടെ 72 കിലോഗ്രാം വിഭാഗത്തില്‍ യുപിയുടെതന്നെ ജിതേന്ദര്‍ യോദ്ധയുടെ വാസില്‍ മില്‍ഖായിലോവിനെതിരെ ജയം സ്വന്തമാക്കി.

Story first published: Saturday, January 26, 2019, 12:12 [IST]
Other articles published on Jan 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X