വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; സാക്ഷി മാലിക്കിന്റെ മികവില്‍ ദില്ലിക്ക് ആദ്യ ജയം

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ ആദ്യ ജയവുമായി ദില്ലി സുല്‍ത്താന്‍സ്. ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്റെ മിന്നുന്ന പ്രകടനമാണ് ദില്ലിക്ക് തുണയായത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നവ്‌ജോത് കൗറിനെതിരായിരുന്നു സാക്ഷിയുടെ ജയം. കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ സാക്ഷി ഇത്തവണ ഉണര്‍ന്നു കളിച്ചപ്പോള്‍ 4-3 എന്ന നിലയില്‍ യുപി ദംഗലിനെ ദില്ലി മലര്‍ത്തിയടിച്ചു.

sakshi

ആദ്യ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍തന്നെ ദില്ലി 3-1 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. പങ്കജ്(57 കിലോഗ്രാം), ഖെതിക് സബലോവ്(74), പിങ്കി(53) എന്നിവര്‍ തങ്ങളുടെ മത്സരത്തില്‍ ജയിച്ചപ്പോള്‍ ജോര്‍ജി(127)യാണ് യുപിക്കുവേണ്ടി ജയം കണ്ടെത്തിയത്. യുപി ദംഗലിന്റെ നവീനെ പങ്കജ് തോല്‍പ്പിച്ചപ്പോള്‍ സബലോവ് ജിതേന്ദറിനെയും കീഴ്‌പ്പെടുത്തി. പിങ്കി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വെനേസയെ 8-7 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്.

57 കിലോഗ്രാം വിഭാഗത്തില്‍ യുപിക്കുവേണ്ടി സരിത, കാതറീനയെ 3-0 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. പുരുഷന്മാരുടെ 86 കിലോഗ്രം വിഭാഗത്തിലും യുപിക്കായിരുന്നു ജയം. ഇറാക്ക്‌ലി മിസ്തൂരി പ്രവീണിനെ തോല്‍പ്പിച്ച് ടീമിനെ 3-3 എന്ന നിലയില്‍ സമനിലയിലെത്തിച്ചു. നിര്‍ണായകമായ അവസാന മത്സരത്തിലാണ് സാക്ഷി ദില്ലിക്കുവേണ്ടി തിളങ്ങിയത്. സീസണിലെ സാക്ഷിയുടെ ആദ്യ മത്സരത്തില്‍ നവ്‌ജോത് കൗറിനെതിരെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു.

Story first published: Saturday, January 19, 2019, 9:49 [IST]
Other articles published on Jan 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X