Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; ഹരിയാണ ഹമ്മേഴ്‌സും പഞ്ചാബ് റോയല്‍സും ഫൈനലില്‍ ഏറ്റുമുട്ടും

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ രണ്ടാം സെമിയില്‍ ഹരിയാണ ഹമ്മേഴ്‌സിന് വിജയം. ദില്ലി സുല്‍ത്താനെതിരെ 6-3 എന്ന നിലയിലായിരുന്നു ഹരിയാണയുടെ വിജയം. കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയില്‍ യുപി ദംഗലിനെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍ കടന്നിരുന്നു. ജനുവരി 31 വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ് ഹരിയാണയും പഞ്ചാബും ഫൈനലില്‍ ഏറ്റുമുട്ടുക.

സെമിയില്‍ ഹരിയാണയുടെ മികവിന് മുന്നില്‍ ദില്ലിക്ക് പിടിച്ചുനില്‍ക്കാനായില്ല. ഹരിയാണ ഹമ്മേഴ്‌സിന്റെ രവി കുമാറിന്റെ വിജയത്തോടെയാണ് മത്സരത്തിന് തുടക്കമായത്. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പങ്കജിനെയാണ് രവി കുമാര്‍ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തിലും ഹരിയാണയ്ക്കായിരുന്നു ജയം. ദില്ലിയുടെ അനസ്താസ്യ ഷുസ്‌തോവയെ ഹരിയാണയുടെ കിരണ്‍ തോല്‍പ്പിക്കുകയായിരുന്നു.

Punjab Royals

എന്നാല്‍, മൂന്നാം മത്സരത്തില്‍ ഖെതിക് സബലോവിലൂടെ ദില്ലി ആദ്യജയം നേടി. പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാണയുടെ പ്രവീണ്‍ റാണയെയാണ് സബലോവ് തോല്‍പ്പിച്ചത്. നാലാം മത്സരത്തില്‍ ഹരിയാണയ്ക്കായി അനസ്താസ്യ നിചിത ദില്ലിയുടെ കാതറീനയെ തോല്‍പ്പിച്ചു. തൊട്ടടുത്ത മത്സരത്തില്‍ അലക്‌സാണ്ടര്‍ ഖൊട്‌സിയാന്‍വ്‌സ്‌കി ഹരിയാണയ്ക്ക് അപരാജിത ലീഡ് നല്‍കി. എതിരാളിയായ സതേന്ദര്‍ മാലിക്കിനെതിരെ 16-0 എന്ന സ്‌കോറിനായിരുന്നു ജയം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ ദില്ലിയുടെ പിങ്കി ഹരിയാണയുടെ സീമയെ തോല്‍പ്പിച്ചു. ഹരിയാണയ്ക്കുവേണ്ടി രജനീഷും ജയം കണ്ടെത്തി. ദില്ലിയുടെ അന്ദ്രെ ക്വിവാറ്റ്‌കോവ്‌സ്‌കിയെയാണ് രജനീഷ് പരാജയപ്പെടുത്തിയത്.

Story first published: Thursday, January 31, 2019, 10:00 [IST]
Other articles published on Jan 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+