Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; യുപി ദംഗലിനെ മലര്‍ത്തിയടിച്ച് ഹരിയാണ ഹമ്മേഴ്‌സ്

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് സീസണ്‍ മൂന്നാം ദിനത്തിലെ കളിയില്‍ യുപി ദംഗലിനെ ഹരിയാണ ഹമ്മേഴ്‌സ് തോല്‍പ്പിച്ചു. കരുത്തരുടെ പോരാട്ടംകണ്ട മത്സരത്തില്‍ 5-2 എന്ന സ്‌കോറനായിരുന്നു ഹരിയാണയുടെ ജയം. അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ രവി ദാഹിയയുടെ വിജയമാണ് വേറിട്ടുനിന്നത്. രവി അടുത്ത സുഹൃത്തും ഒപ്പം പരിശീലിക്കുകയും ചെയ്യുന്ന നവീനെ 57 കിലോഗ്രാം വിഭാഗത്തില്‍ തോല്‍പ്പിച്ചു.

Wrestling


ഹരിയാണ ഹമ്മേഴ്‌സ് ക്യാപ്റ്റന്‍ അലി ഷബാനോവിന്റെ ജയത്തോടെയാണ് ടീം തുടങ്ങിയത്. 86 കിലോഗ്രാം വിഭാഗത്തില്‍ ഇറാക്കുള്‍ മിസ്തൂരിയെ അലി തോല്‍പ്പിച്ചു. അതേസമയം, കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവ് സീമ 2017ലെ ലോക ചാമ്പ്യന്‍ വെനേസ കലാഡ്‌സിന്‍സ്‌കയയോട് തോറ്റു. മൂന്നാം മത്സരത്തില്‍ മുന്‍ ദേശീയ ചാമ്പ്യന്‍ രജനീഷ് പങ്കജ് റാഷണെ 16-0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ഹരിയാണയ്ക്ക് 2-1 എന്ന നിലയില്‍ ലീഡ് നല്‍കി.

എസ്‌റ്റോണിയന്‍ താരം എപ് മേയി, ദംഗലിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. കിരണിനെതിരെ 5-0 എന്ന സ്‌കോറിനായിരുന്നു ജയം. സീസണില്‍ ആദ്യമായി 125 കിലോഗ്രാം വിഭാഗത്തില്‍ മത്സരം നടന്നപ്പോള്‍ ഹരിയാണുടെ ഖൊട്‌സിയാനിവ്‌സ്‌കി അലക്‌സാണ്ടര്‍ യുപിയുടെ ജിയോര്‍ഗിയെ തോല്‍പ്പിച്ചു. ഒടുവില്‍ നടന്ന മത്സരത്തില്‍ ഹമ്മേഴ്‌സിന്റെ അനസ്താസ്യ നിചിത, 9-0 എന്ന സ്‌കോറിന് സരിതയെ തോല്‍പ്പിച്ചു.

Story first published: Thursday, January 17, 2019, 10:21 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+