വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; പൂജ ദണ്ഡ തിളങ്ങി, എംപി യോദ്ധാസിന് ജയം

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് സീസണിലെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എംപി യോദ്ധാസിന് ജയം. ദില്ലി സുല്‍ത്താന്‍സിനെതിരെ 4-3 എന്ന സ്‌കോറിനാണ് യോദ്ധയുടെ വിജയം. യോദ്ധയ്ക്കായി ഇന്ത്യന്‍ താരം പൂജ ദണ്ഡ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ താരമാണ് പൂജ ദണ്ഡ. പരിക്കേറ്റിരുന്ന താരത്തിന്റെ മികച്ച തിരിച്ചുവരവാണ് ഗുസ്തി ലീഗില്‍ കണ്ടത്.

pooja

ദീപക്കിന്റെ വിജയത്തോടെയാണ് യോദ്ധാസ് തുടങ്ങിയത്. ദില്ലിയുടെ പ്രവീണിനെ തോല്‍പ്പിച്ച് ദീപക് നല്‍കിയ തുടക്കം യോദ്ധാസിന് മുതലെടുക്കാനായില്ല. ആദ്യ നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 3-1 എന്ന നിലയില്‍ യോദ്ധാസ് പിന്നിലായി. പിങ്കി(53 കിലോഗ്രാം), ഖെതിക് സബലോവ്(74), അനസ്താഷ്യ ഷുസ്‌തോവ്(53) എന്നിവര്‍ റിതു ഫോഗട്ട്, വാസില്‍ മിഖൈലോവ്, ആന്‍ഡ്രിയ ഒലായ എന്നിവര്‍ക്കെതിരെ ജയം നേടി ദില്ലി ലീഡെടുക്കുകയായിരുന്നു.

ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയില്ല; ആരാധകരെ ഞെട്ടിച്ച് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചുഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയില്ല; ആരാധകരെ ഞെട്ടിച്ച് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

എന്നാല്‍, റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഹാജി അലിയേവ്(65), പൂജ ദണ്ഡ(57), സന്ദീപ് തൊമാര്‍(57) എന്നിവര്‍ തുടര്‍ച്ചയായ ജയം നേടി യോദ്ധാസിനെ വിജയത്തിലേക്ക് നയിച്ചു. കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് തങ്ങള്‍ വിജയിച്ചതെന്ന് പൂജ പിന്നീട് പറഞ്ഞു. തോല്‍വിയെ മുന്നില്‍ കണ്ട ടീമിന്റെ ഒത്തൊരുമയുടെ വിജയമാണിതെന്നും അവര്‍ പ്രതികരിച്ചു.

Story first published: Wednesday, January 16, 2019, 10:17 [IST]
Other articles published on Jan 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X