വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; ബജ്‌രംഗിന്റെ മിന്നുന്ന പ്രകടനം, പഞ്ചാബ് റോയല്‍സിന് ജയം

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ പഞ്ചാബ് റോയല്‍സ് എംപി യോദ്ധയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയയുടെ മിന്നല്‍ പ്രകടനത്തിന്റെ മികവിലാണ് പഞ്ചാബ് 4-3 എന്ന മാര്‍ജിനില്‍ എതിരാളികള്‍ക്കെതിരെ ജയം ആഘോഷിച്ചത്. 65 കിലോഗ്രാം വിഭാഗത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഹാജി അലിയേവിനെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് ബജ്‌രംഗ് 8-6 എന്ന സ്‌കോറില്‍ മലര്‍ത്തിയടിച്ചു.

bajran

പഞ്ചാബ് റോയല്‍സിന്റെ വിജയത്തോടെയാണ് മത്സരം ആരംഭിച്ചത്. ഡാറ്റോ മഗാരിഷ്വിലി എംപി യോദ്ധയുടെ ദീപക്കിനെ 10-0 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ പഞ്ചാബിന്റെ അഞ്ജു യോദ്ധയുടെ റിതു ഫോഗട്ടിനെയും തോല്‍പ്പിച്ചു. പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തിലും പഞ്ചാബിനായിരുന്നു ജയം. കൊറെ ജാര്‍വിസ് യോദ്ധയുടെ ആകാഷ് ആന്റിലിനെതിരെ ജയം കണ്ടെത്തി.

കിവികളെ കൂട്ടിലാക്കാന്‍ കോലിയില്ല!! രണ്ട് മല്‍സരം കൂടി... പിന്നെ നാട്ടിലേക്ക്, പകരം രോഹിത് നയിക്കുംകിവികളെ കൂട്ടിലാക്കാന്‍ കോലിയില്ല!! രണ്ട് മല്‍സരം കൂടി... പിന്നെ നാട്ടിലേക്ക്, പകരം രോഹിത് നയിക്കും

3-0 എന്ന മാര്‍ജിനില്‍ പഞ്ചാബ് ലീഡെടുത്തെങ്കിലും പിന്നീട് നടന്ന മൂന്നു മത്സരങ്ങളിലും ജയിച്ച് യോദ്ധ ഒപ്പമെത്തി. വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ എലിസ മൊണോലോവ പഞ്ചാബിന്റെ അനിതയെ കീഴ്‌പ്പെടുത്തി. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തൊമാര്‍ പഞ്ചാബിന്റെ നിതിന്‍ രഥിയാണ് തോല്‍പ്പിച്ചത്. നിര്‍ണായകമായ ആറാം മത്സരത്തില്‍ ഇന്ത്യന്‍ താരം പൂജ ദണ്ഡയും ജയിച്ചു. പഞ്ചാബിന്റെ മിമി ഹ്രിസ്‌തോവയെയാണ് പൂജ പരാജയപ്പെടുത്തിയത്.

Story first published: Thursday, January 24, 2019, 10:35 [IST]
Other articles published on Jan 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X