Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; നിര്‍ണായക മത്സരത്തില്‍ ബജ്‌രംഗിന്റെ തോളിലേറി പഞ്ചാബ്

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് റോയല്‍സ് ആദ്യജയം കൊയ്തു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍താരം ബജ് രംഗ് നേടിയ വിജയമാണ് ടീമിന് തുണയായത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാവായ ബജ് രംഗ് ദില്ലി സുല്‍ത്താന്റെ അന്ദ്രേ ക്വിയാറ്റ്‌കോവ്‌സ്‌കിയെ തോല്‍പ്പിച്ചു. ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം തന്നെയായിരുന്നു ശ്രദ്ധേയമായത്.

ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ ആദ്യ ജയം നേടിയത് ദില്ലിയാണ്. 2017-18ല്‍ ലോക മിലിട്ടറി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ റഷ്യന്‍താരം ഖെതിക് സബലോവ് പഞ്ചാബിന്റെ വിനോദ് കുമാറിനെ 14-0 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. എന്നാല്‍, രണ്ടാം മത്സരത്തില്‍ പഞ്ചാബിനായി കൈത്യ വെസ്‌കാന്‍ ദില്ലിയുടെ അനസ്താസ്യ ഷുസ്താവയ്‌ക്കെതിരെ ജയംകണ്ടു.

bajrang

മൂന്നാമതായി നടന്ന പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിന്റെ ഡാറ്റോ മഗാരിസ്വിലി ദില്ലിയുടെ പ്രവീണിനെ മലര്‍ത്തിയിടിച്ചു. നാലാം മത്സരത്തില്‍ ജയിച്ച് ദില്ലി തിരിച്ചുവന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലെ ദേശീയ ചാമ്പ്യന്‍ പിങ്കി പഞ്ചാബിന്റെ അഞ്ജുവിനെയാണ് തോല്‍പ്പിച്ചത്. പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിനായിരുന്നു ജയം. കൊറെ ജാര്‍വിസ് ദില്ലിയുടെ സതേന്ദര്‍ മാലിക്കിനെ കീഴ്‌പ്പെടുത്തി.

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ സാക്ഷി മാലിക്കാണ് ആറാം മത്സരത്തില്‍ ദില്ലിയെ പഞ്ചാബിനൊപ്പമെത്തിച്ചത്. കാര്യമായ വിയര്‍പ്പൊഴുക്കാതെ തന്നെ സാക്ഷി പഞ്ചാബിന്റെ അനിതയെ പരാജയപ്പെടുത്തുകയായിരുന്നു. ഇരു ടീമുകളും 3-3 എന്ന നിലയില്‍ തുല്യതയിലെത്തിയതോടെ ഏഴാം മത്സരം നിര്‍ണായകമായി. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌രംഗ് പഞ്ചാബിന് 4-3 എന്ന മാര്‍ജിനിലുള്ള ജയം നേടിക്കൊടുക്കുകയും ചെയ്തു.

Story first published: Monday, January 21, 2019, 10:13 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+