വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; ഹരിയാണ ഹമ്മേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം ജയം

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹരിയാണ ഹമ്മേഴ്‌സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദില്ലി സുല്‍ത്താനെതിരെ 4-3 എന്ന മാര്‍ജിനിലായിരുന്നു ഹരിയാണയുടെ ജയം. നിര്‍ണായക ഹെവിവെയ്റ്റ് മത്സരത്തില്‍ ഹരിയാണയുടെ അലക്‌സാണ്ടര്‍ ഖൊട്‌സിയാനിവ്‌സകി ടീമിനായി ജയം നേടി. സതേന്ദര്‍ മാലിക്കിനെയാണ് അലക്‌സാണ്ടര്‍ തോല്‍പ്പിച്ചത്. സാക്ഷി മാലിക്കും ഹരിയാണയ്ക്കായി ജയം സ്വന്തമാക്കി.

Wrestling

ദില്ലിയുടെ ക്യാപ്റ്റന്‍ പ്രവീണ്‍ കുമാറിന്റെ വിജയത്തോടെയാണ് മത്സരം ആരംഭിച്ചത്. റഷ്യന്‍ ചാമ്പ്യന്‍ ഖേതിക് സബലോവിനെ 3-1 എന്ന സ്‌കോറില്‍ മുന്‍ കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് പ്രവീണ്‍ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ അനസ്താസ്യ നിചിത ഹരിയാണയ്ക്കുവേണ്ടി ജയം നേടി. 57 കിലോഗ്രാം വിഭാഗത്തില്‍ കാതറീനയെയാണ് അനസ്താസ്യ പരാജയപ്പെടുത്തിയത്.

ഫെലുക്യാവോ മിന്നി, ദക്ഷിണാഫ്രിക്കയും; രണ്ടാം ഏകദിനത്തില്‍ പാകിസ്താനെ തകര്‍ത്തു, പരമ്പരയില്‍ ഒപ്പത്തിഫെലുക്യാവോ മിന്നി, ദക്ഷിണാഫ്രിക്കയും; രണ്ടാം ഏകദിനത്തില്‍ പാകിസ്താനെ തകര്‍ത്തു, പരമ്പരയില്‍ ഒപ്പത്തി

പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിലും ഹരിയാണയ്ക്കായിരുന്നു ജയം. ഹരിയാണയുടെ രവികുമാര്‍ ദില്ലിയുടെ തൊമാറിനെ 5-0 എന്ന നിലയില്‍ തോല്‍പ്പിച്ചു. എന്നാല്‍ നാലാം മത്സരത്തില്‍ ദേശീയ ചാമ്പ്യന്‍ പിങ്കി ഹരിയാണയുടെ സീമയെ തോല്‍പ്പിച്ച് ടീമിനെ തിരികെയെത്തിച്ചു. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാണയ്ക്കായിരുന്നു ജയം. അലി ഷബനോവ് ദില്ലിയുടെ പ്രവീണിനെ ആധികാരികമായി തോല്‍പ്പിച്ചു.

Story first published: Wednesday, January 23, 2019, 11:11 [IST]
Other articles published on Jan 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X