For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഗുസ്തി ലീഗ്; യുപി ദംഗലിനെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ ആദ്യ സെമിയില്‍ യുപി ദംഗലിനെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍ കടന്നു. 5-3 എന്ന മാര്‍ജിനിലായിരുന്നു പഞ്ചാബിന്റെ ജയം. ഹരിയാണ ഹമ്മേഴ്‌സ് ദില്ലി സുല്‍ത്താന്‍ മത്സരത്തിലെ ജേതാക്കളെയാണ് ഫൈനലില്‍ പഞ്ചാബ് നേരിടുക. ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയ ഉള്‍പ്പെട്ട പഞ്ചാബ് സീസണില്‍ ഉജ്വല പ്രകടനമാണ് കാഴ്ചവെച്ചത്.

punjab

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ഡാറ്റോ മഗരിസ്വിലി പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ജയത്തോടെ പഞ്ചാബിന് മികച്ച തുടക്കം നല്‍കി. യുപിയുടെ ഇറാക്കിലി മിസ്തൂരിയെയാണ് ഡാറ്റോ തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തിലെ ജയത്തോടെ യുപി തിരികെയെത്തി. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിന്റെ അഞ്ജു യുപിയുടെ വനെസയ്‌ക്കെതിരെ പരാജയപ്പെടുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ബജ്‌രംഗ് പൂണിയ പഞ്ചാബിന് ജയം നേടിക്കൊടുത്തു. പങ്കജ് റാണയ്‌ക്കെതിരെ 6-2 എന്ന സ്‌കോറിനാണ് ബജ്‌രംഗ് ജയിച്ചത്. നാലാം മത്സരത്തില്‍ പഞ്ചാബിനായി അനിത ഷെറോണും വിജയംകണ്ടു. നവജ്യോത് കൗറിനെതിരെയായിരുന്നു അനിതയുടെ വിജയം. ഇതോടെ പഞ്ചാബ് 3-1 എന്ന നിലയില്‍ മുന്നിലെത്തി.

പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ ജോര്‍ഗി സക്കന്‍ഡെലിഡ്‌സ് പഞ്ചാബിന്റെ കൊറെ ജാര്‍വിസിനെതോല്‍പ്പിച്ച് യുപിയെ 2-3 എന്ന നിലയിലെത്തിച്ചു. ആറാം മത്സരത്തില്‍ എപ്പ് മെ ജയത്തോടെ യുപിയെ പഞ്ചാബിനൊപ്പമെത്തിക്കുകയും ചെയ്തു. വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ സിന്ദ്യ വെസ്‌കാനെതിരെയായിരുന്നു ജയം. എന്നാല്‍ നിതിന്‍ രഥി പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ അമിത് കുമാറിനെ തോല്‍പ്പിച്ച് പഞ്ചാബിന് മേല്‍ക്കൈ നല്‍കി. എട്ടാം മത്സരത്തില്‍ മിമി ഹ്രിസ്‌തോവ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ യുപിയുടെ സരിതയ്‌ക്കെതിരെയും ജയംനേടി. ഇതോടെ പഞ്ചാബ് 5-3 എന്ന നിലയില്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു.

Story first published: Wednesday, January 30, 2019, 10:00 [IST]
Other articles published on Jan 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+