Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; ചെന്നൈയിലെ ആദ്യ മത്സരത്തില്‍ മുംബയ്ക്കു ജയം

ചെന്നൈ: പ്രഥമ പ്രോ വോളി ലീഗില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ യു മുംബയ്ക്കു ജയം. ആതിഥേയരായ ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് മുംബ തോല്‍പ്പിച്ചത്. സ്‌കോര്‍ 15-14, 18-8, 15-10, 10-15, 10-15. ടൂര്‍ണമെന്റില്‍ മുംബയുടെ ആദ്യ ജയം കൂടിയാണിത്. കൊച്ചിയിലെ ലീഗ് മത്സരങ്ങള്‍ക്കുശേഷമാണ് ചെന്നൈയില്‍ ശേഷിക്കുന്ന കളികള്‍ ആരംഭിച്ചത്.

ആദ്യ മൂന്നു സെറ്റുകളില്‍ മത്സരം സ്വന്തമാക്കിയ മുംബ അവസാന രണ്ടുസെറ്റുകളില്‍ റിസര്‍വ് താരങ്ങള്‍ക്കും അവസരം നല്‍കി. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. റൂഡി വെര്‍ഹോഫിന്റെ തകര്‍പ്പന്‍ സ്മാഷുകള്‍ ചെന്നൈയ്ക്ക് ആദ്യ സെറ്റില്‍ വിജയം നേടിക്കൊടുത്തു. രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റില്‍ ചെന്നൈയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനായില്ല.

pvl

അവസാനത്തെ രണ്ടു സെറ്റുകളില്‍ മാത്രമാണ് ചെന്നൈയ്ക്ക് ഫോമില്‍ കളിക്കാനായത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നാല് മത്സരങ്ങളില്‍നിന്നും മുംബയ്ക്കും ചെന്നൈയ്ക്കും രണ്ട് വീതം പോയന്റുകളാണുള്ളത്. ഞായറാഴ്ച ചെന്നൈ അഹമ്മദാബാദിനെ നേരിടും.

Story first published: Sunday, February 17, 2019, 12:29 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+