Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; തുടര്‍ച്ചയായ മൂന്നാം ജയവുമായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് തുടര്‍ച്ചയായ മൂന്നാം ജയവുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ബ്ലാക്ക് ഹാവ്ക്‌സ് ഹൈദരാബാദിനെതിരെ കൊച്ചിയുടെ വിജയം. ആദ്യ സെറ്റ് തോറ്റ ശേഷം തുടര്‍ച്ചയായ മൂന്ന് സെറ്റുകളില്‍ കൊച്ചി ജയം സ്വന്തമാക്കി. അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുശേഷം ഹൈദരാബാദിനായിരുന്നു ജയം.

kochi

ഡേവിഡ് ലീയുടെയും പ്രഭാകരന്റെയും മിന്നുന്ന പ്രകടനമാണ് കൊച്ചിക്ക് തുണയായത്. ഡേവിഡ് ലീയും പ്രഭാകരനും 12 പോയന്റ് വീതം നേടി. ലീയാണ് മാന്‍ ഓഫ് ദി മാച്ച്. കിടിലന്‍ സ്മാഷുകളുമായി ലീയും സ്‌പൈക്കുകളുമായി പ്രഭാകരനും കൊച്ചിക്ക് ആവേശമായി. ജയിക്കാവുന്ന സെറ്റുകളില്‍ ഉള്‍പ്പെടെ പിന്നോക്കം പോയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.

ആദ്യ സെറ്റില്‍ ഇരു ടീമുകളും തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും അവസാനമായപ്പോഴേക്കും ഹൈദരാബാദ് മുന്നില്‍ കയറുകയായിരുന്നു. രണ്ടാം സെറ്റിലും ഹൈദരാബാദ് 11-10 എന്ന നിലയില്‍ മുന്നിട്ടുനിന്നു. എന്നാല്‍ സൂപ്പര്‍ പോയന്റ് വിളിച്ചതിലെ പിഴവാണ് അവര്‍ക്ക് തിരിച്ചടിയായത്. അഞ്ചാം സെറ്റില്‍ കൊച്ചിയുടെ പകരക്കാരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതുമാത്രമാണ് ഹൈദരാബാദിന് ആശ്വാസമായത്. ലീഗിലെ ശക്തരായ കൊച്ചിയും കാലിക്കറ്റ് ഹീറോസും തമ്മിലാണ് ശനിയാഴ്ചത്തെ മത്സരം.

Story first published: Saturday, February 9, 2019, 10:03 [IST]
Other articles published on Feb 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+