Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളിക്ക് ഇന്ന് തുടക്കം; ആദ്യജയം നേടാന്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

കൊച്ചി: ബേസ്ലൈന്‍ വെഞ്ച്വേഴ്സിന്റെയും വോളിബോള്‍ ഫെഡറേഷന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രഥമ പ്രോ വോളിബോള്‍ ലീഗിന് ശനിയാഴ്ച തുടക്കമാകും. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും യു മുംബ വോളിയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോകോത്തര താരങ്ങളെ അണിനിരത്തുന്ന കൊച്ചി കിരീട പ്രതീക്ഷയുമായാണ് ലീഗിനിറങ്ങുന്നത്.

മുന്‍ ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റനും മികച്ച സെറ്ററുമായ മോഹന്‍ ഉക്രപാണ്ഡ്യനാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് ക്യാപ്റ്റന്‍. അമേരിക്കന്‍ ടീമംഗമായ ഡേവിഡ് ലീയും സ്ലൊവാക്യന്‍ താം ആന്ദ്രേ പതുക്കും ടീമിന് ശക്തിപകരുന്നു. 2008 ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമംഗമാണ് ഡേവിഡ് ലീ. ടീം മൂന്നാഴ്ചയോളമായി പരിശീലനത്തിലായിരുന്നു.

volley ball

ദീപേഷ് സിന്‍ഹയാണ് മുംബ ക്യാപ്റ്റന്‍. കനേഡിയന്‍ താരം നിക്കോളാസ് ഡെല്‍ ബിയാന്‍കോ, തുര്‍ക്കി താരം ടോമിസ്ലാവ് കോസ്‌കോവിച്ച് എന്നീ വിദേശികള്‍ യു മുംബ ടീമിലുണ്ട്. പങ്കജ് ശര്‍മ, ഹര്‍ദീപ് സിങ് എന്നീ ഇന്ത്യന്‍ അറ്റാക്കര്‍മാര്‍ മുംബയുടെ പ്രതീക്ഷയാണ്. കൊച്ചിയും ചെന്നൈയുമാണ് മത്സരങ്ങളുടെ വേദികള്‍. ഫിബ്രുവരി 22ന് ചെന്നൈയില്‍ ഫൈനല്‍ നടക്കും. ആകെ പതിനെട്ടു മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണവും കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ചാണ് നടത്തുക. ശേഷിക്കുന്ന ആറു മത്സരങ്ങളില്‍ സെമിഫൈനലും ഫൈനലും ഉല്‍പ്പെടെ ചെന്നൈയില്‍വെച്ചും നടക്കും.

300 രൂപയാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ബ്ലാക്ക് ഹ്വാക്ക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് എന്നിവയാണ് ആദ്യ ലീഗിലെ ടീമുകള്‍. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരളത്തിന്റെ പ്രതിനിധികള്‍.

ഡിസംബര്‍ 14ന് കളിക്കാരുടെ ലേലം നടത്തിയാണ് ടീം അംഗങ്ങളെ തെരഞ്ഞെടുത്തത്. രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ ഉള്‍പ്പെടുന്നതാണ് ഓരോ ടീമുകളും. ടീമില്‍ ഒരു ഇന്ത്യന്‍ ഐക്കണ്‍ കളിക്കാരനെയും, രണ്ട് ഇന്ത്യ അണ്ടര്‍ 21 കളിക്കാരെയും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലോകോത്തര വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന ആദ്യ പ്രോ വോളിബോള്‍ ലീഗ് മത്സരങ്ങള്‍ രാത്രി 7 മണി മുതല്‍ സോണി സിക്‌സിലും സോണി ടെന്‍ 3ലും തത്സമയം പ്രക്ഷേപണം ചെയ്യും.

Story first published: Saturday, February 2, 2019, 12:00 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+