Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളി ലീഗ്; കൈവിട്ടകളി തിരിച്ചുപിടിച്ച് കൊച്ചിയുടെ കുതിപ്പ്

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടാം ജയം സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 3-2 എന്ന മാര്‍ജിനിലാണ് കൊച്ചി തോല്‍പ്പിച്ചത്. സ്‌കോര്‍ 10-15, 15-11, 11-15, 14-15, 15-9. കൈവിട്ടുപോകുമായിരുന്ന മത്സരത്തിന്റെ അവസാന രണ്ട് സെറ്റുകളും സ്വന്തമാക്കിയായിരുന്നു കൊച്ചിയുടെ വിജയക്കുതിപ്പ്.

kochi

കൊച്ചിയുടെ അമേരിക്കന്‍ താരം ഡേവിഡ് ലീയുടെ പ്രൊഫഷണല്‍ പരിചയം എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം. അഹമ്മദാബാദിനെതിരെ ആദ്യ സെറ്റും മൂന്നാം സെറ്റും നഷ്ടമായശേഷമാണ് കൊച്ചി മത്സരത്തില്‍ തിരിച്ചുവന്നത്. ആദ്യ സെറ്റില്‍ കൊച്ചിയെ 15-10 എന്ന നിലയില്‍ തോല്‍പ്പിച്ചപ്പോള്‍ അഹമ്മദാബാദ് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചേക്കുമെന്ന് തോന്നിച്ചെങ്കിലും കാണികളുടെ ആവേശം ഏറ്റുവാങ്ങിയ കൊച്ചി രണ്ടാം സെറ്റില്‍ 15-11 എന്ന സ്‌കോറില്‍ തിരിച്ചെത്തി.

എന്നാല്‍, മൂന്നാം സെറ്റില്‍ ജയം നേടി അഹമ്മദാബാദ് മത്സരത്തില്‍ മേല്‍ക്കൈ നേടി. ഇതോടെ നിര്‍ണായകമായ അടുത്ത രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കൊച്ചി ജയിച്ചുകയറിയത്. 10 പോയന്റ് നേടിയ ഡേവിഡ് ലീയാണ് കൊച്ചിയുടെ ടോപ് സ്‌കോറര്‍. ഉക്രപാണ്ഡ്യന്‍ കളിയിലെ താരമായി. 13 പോയന്റുമായി വിക്ടര്‍ സിസയേവാണ് അഹമ്മദാബാദിന്റെ ടോപ് സ്‌കോറര്‍. വ്യാഴാഴ്ച ചെന്നൈ സ്പാര്‍ട്ടന്‍സും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മില്‍ ഏറ്റുമുട്ടും.

Story first published: Thursday, February 7, 2019, 10:39 [IST]
Other articles published on Feb 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+