For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ വോളി ലീഗ്; ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനില്‍ത്തി ഹൈദരാബാദ്

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ത്തി ഹൈദരാബാദിന് ജയം. കൊച്ചിക്കെതിരായ തോല്‍വിക്ക് പിന്നാലെ യു മുംബയുമായി ഏറ്റുമുട്ടിയ ഹൈദരാബാദ് രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്‌കോര്‍ 13-15, 15-11, 7-15, 15-14, 15-11. തോറ്റിരുന്നെങ്കില്‍ ലീഗില്‍നിന്നും പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഹൈദരാബാദിനുണ്ടാകുമായിരുന്നു.

രണ്ട് സെറ്റുകളില്‍ പിന്നിട്ടുനില്‍ക്കുകയും നിര്‍ണായകമായ നാലാം സെറ്റില്‍ തോല്‍വി മുന്നില്‍കാണുകയും ചെയ്തശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്. കാര്‍സണ്‍ ക്ലാര്‍ക്കിന്റെ തകര്‍പ്പന്‍ കളി ടീമിന് തുണയായി. അഞ്ചാം സെറ്റില്‍ 3-6ന് പിന്നില്‍നിന്നശേഷമാണ് ടീം 15-11ന് സെറ്റും മത്സരവും സ്വന്തമാക്കിയത്. അമേരിക്കന്‍ താരം കാര്‍സണിന്റെ സെര്‍വിലൂടെയും സ്മാഷിലൂടെയും തുടരെ ആറ് പോയന്റാണ് പിറന്നത്.

 Hyderabad

ആദ്യ സെറ്റുമുതല്‍ കാണികളെ ആവേശഭരിതരാക്കുന്നതായിരുന്നു ഇരു ടീമുകളും തമ്മിലുള്ള മത്സരം. പതിവുപോലെ സൂപ്പര്‍ പോയന്റുകള്‍ രണ്ട് ടീമുകള്‍ക്കും തിരിച്ചടിയായി. മുംബൈയ്ക്കായി അറ്റാക്കര്‍ പങ്കജ് ശര്‍മ 15 പോയന്റ് നേടി. പകരക്കാരനായി ഇറങ്ങിയ വിനീത് കുമാര്‍ 14 പോയന്റും സ്വന്തമാക്കി. കാര്‍സണ്‍ ആണ് കളിയിലെ താരം. ബുധനാഴ്ച കാലിക്കറ്റ് അഹമ്മദാബാദിനെ നേരിടും.

Story first published: Wednesday, February 13, 2019, 9:48 [IST]
Other articles published on Feb 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+