കൊച്ചി: പ്രോ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിന് ജയം. ഹൈദരാബാദ് ബ്ലാക്ക്ഹോക്സിനെതിരെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. സ്കോര്‍: 15-12, 15-12, 15-11, 15-10, 13-15. ആദ്യ നാലു സെറ്റും നേടിയ ചെന്നൈ അവസാന സെറ്റ് കൈവിടുകയായിരുന്നു. ഇതോടെ ബോണസ് പോയന്റിനുള്ള സാധ്യത ചെന്നൈ കൈവിടുകയും ചെയ്തു.
ലോകകപ്പ് തിരിച്ചുപിടിക്കാനൊരുങ്ങി വിന്‍ഡീസ്; ക്രിസ് ഗെയ്ല് വീണ്ടും ഏകദിന ടീമിലെത്തി
നവീന്‍ രാജ ജേക്കബും അഖിനും ചെന്നൈയ്ക്കായി തിളങ്ങിയപ്പോള്‍ ടീം ആദ്യ ജയം സ്വന്തമാക്കി. അഞ്ചു സെറ്റിലും തുടക്കത്തില്‍ ഹൈദരാബാദിന് ഒപ്പമെത്താന്‍ കഴിഞ്ഞിരുന്നെങ്കിലും അവസാന നിമിഷങ്ങളില്‍ കാട്ടിയ പിഴവാണ് തിരിച്ചടിയായത്. അനാവശ്യമായി സൂപ്പര്‍ പോയന്റുകള്‍ വിളിച്ചതും ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായി. ചെന്നൈ സ്പൈക്കര്‍ നവീന്‍ രാജ ജേക്കബ് ആണ് കളിയിലെ താരം.
12 സ്പൈക്ക് പോയന്റുകള്‍ ഉള്‍പ്പെടെ രാജ 16 പോയന്റുകള്‍ നേടി. ലാത്വിയയുടെ റസലന്സ് 13 പോയന്റുമായി തൊട്ടു പിന്നിലുണ്ട്. 12 പോയന്റു നേടിയ കാര്‍സനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. കൊച്ചി ബ്ലു സ്പൈക്കേഴ്സും ഹൈദരാബാദും തമ്മിലാണ് വെള്ളിയാഴ്ച ഏറ്റു മുട്ടുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കൊച്ചി മൂന്നാം ജയത്തിനായാണ് ഇറങ്ങുക.