For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ വോളി ലീഗ്; തുടര്‍ച്ചയായ അഞ്ചാം ജയവുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത്

കൊച്ചി: പ്രോ വോളി ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയവുമായി കാലിക്കറ്റ് ഹീറോസ്. ബുധനാഴ്ച നടന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് ഹീറോസ് തോല്‍പിച്ചത്. സ്‌കോര്‍ 15-14, 11-15, 15-11, 15-9, 15-8. അഞ്ച് ജയവുമായി 13 പോയിന്റ് സ്വന്തമാക്കി ലീഗിലെ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കറ്റ് സെമിയില്‍ കളിക്കാനിറങ്ങുക.

ആദ്യ സെറ്റില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. 14-14ല്‍ സമനിലയിലെത്തിയപ്പോള്‍ പോള്‍ ലോട്ട്മാന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റിന് സെറ്റ് സ്വന്തമായി. പിന്നീട് രണ്ടാം സെറ്റിലൊഴികെ എല്ലാം സെറ്റുകളിലും കാലിക്കറ്റ് ആധിപത്യം നേടിയിരുന്നു. നാല്, അഞ്ച് സെറ്റുകളില്‍ എതിരാളികളെ നിലംതൊടീച്ചില്ല. സര്‍വുകളും തീയുണ്ടപോലുള്ള സ്മാഷുകളും നിറഞ്ഞപ്പോള്‍ അഹമ്മദാബാദ് തകര്‍ന്നുപോയി.

pvl

ഹീറോസിനായി 14 പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ച പോള്‍ ലോട്ട്മാനാണ് കളിയിലെ താരം. കാലിക്കറ്റിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് 17 ടോപ് സ്‌കോററായി. ഇതോടെ കൊച്ചിയിലെ മത്സരങ്ങള്‍ അവസാനിച്ചു. ശേഷിക്കുന്ന മത്സരങ്ങള്‍ ചെന്നൈയിലാണ് നടക്കുക.

Story first published: Thursday, February 14, 2019, 9:43 [IST]
Other articles published on Feb 14, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+