For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ പ്രോ വോളിബോള്‍ ലീഗ്; ആറ് ടീമുകളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നും രണ്ട് ടീമുകള്‍

ദില്ലി: ആദ്യ പ്രോ വോളിബോള്‍ ലീഗിനായുള്ള ടീമുകളെ പ്രഖ്യാപിച്ചു. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വോളിബോള്‍ ലീഗ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് കൊച്ചിയിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയാണ് മറ്റൊരു വേദി. ഫിബ്രുവരി 22 നാണ് ഫൈനല്‍.

അഹമ്മദാബാദ് ഡിഫെന്റേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് എന്നിവരാണ് ടീമുകള്‍. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരള ടീമുകള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ബീക്കണ്‍ ഗ്രൂപ്പാണ് കോഴിക്കോട് ടീമിന്റെ ഉടമകള്‍. കൊച്ചി ടീം തോമസ് മുത്തൂറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.

volleyball

കളിക്കാരുടെ ലേലം ഡിസംബര്‍ 15നാണ് നടക്കുക. എല്ലാ ടീമുകളിലും രണ്ട് വിദേശ കളിക്കാര്‍ ഉള്‍പ്പെടെ 12 കളിക്കാര്‍ ഉണ്ടാകും. ഒരു ഇന്ത്യന്‍ ഐക്കണ്‍ കളിക്കാരനും രണ്ട് അണ്ടര്‍ 21 കളിക്കാരെയും ടീമുകള്‍ ഉള്‍പ്പെടുത്തണം. ആറു ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാല് സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ഇതിനകം പത്തുതാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജി.എസ്. അഖിന്‍, ജെറോം വിനീത്, പി. രോഹിത്, ടോം ജോസഫ്, വിപിന്‍ എം. ജോര്‍ജ്, അജിത് ലാല്‍, സി.കെ. രതീഷ് എന്നിവര്‍ ലേലത്തില്‍ അണിനിരക്കും.

Story first published: Tuesday, November 27, 2018, 11:48 [IST]
Other articles published on Nov 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+