Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കായിക പ്രേമികള്‍ക്ക് ആവേശമേകാന്‍ പ്രോ വോളിബോള്‍ വരവായി; ലീഗിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊച്ചി: ഇന്ത്യന്‍ വോളിബോളിന് പുത്തനുണര്‍വ് നല്‍കുമെന്ന് കരുതപ്പെടുന്ന പ്രോ വോളിബോള്‍ ലീഗിന് തുടക്കമിടാന്‍ ഇനി രണ്ടാഴ്ചമാത്രം. ലോകത്തെ പ്രമുഖരായ കളിക്കാര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളും അണിചേരുന്ന ആറു ടീമുകള്‍ ഇരുപത് ദിവസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഏറ്റുമുട്ടും. ഇതാദ്യമായി ഇന്ത്യയില്‍ പ്രോ വോളിബോള്‍ ലീഗിന് തുടക്കമിടുമ്പോള്‍ കേരളത്തില്‍നിന്നും രണ്ടു ടീമുകളാണ് പങ്കെടുക്കുന്നത്.

കൊച്ചിയും ചെന്നൈയുമാണ് മത്സരങ്ങളുടെ വേദികള്‍. ഫിബ്രുവരി 2ന് കൊച്ചിയിലാണ് ലീഗിന് തുടക്കമാവുക. ഫിബ്രുവരി 22ന് ചെന്നൈയില്‍ ഫൈനലും നടക്കും. ആകെ പതിനെട്ടു മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണവും കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ചാണ് നടത്തുക. ശേഷിക്കുന്ന ആറു മത്സരങ്ങളില്‍ സെമിഫൈനലും ഫൈനലും ഉല്‍പ്പെടെ ചെന്നൈയില്‍വെച്ചും നടക്കും.

Volleyball

പ്രോ വോളിബോള്‍ ടിക്കറ്റ് വില്‍പന കഴിഞ്ഞദിവസം ആരംഭിച്ചു. 300 രൂപയാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 30 ശതമാനം ഇളവ് നല്‍കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ബ്ലാക്ക് ഹ്വാക്ക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് എന്നിവയാണ് ആദ്യ ലീഗിലെ ടീമുകള്‍. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സുമാണ് കേരളത്തിന്റെ പ്രതിനിധികള്‍.

ഡിസംബര്‍ 14ന് കളിക്കാരുടെ ലേലം നടത്തിയാണ് ടീം അഗംങ്ങളെ തെരഞ്ഞെടുത്തത്. രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ ഉള്‍പ്പെടുന്നതാണ് ഓരോ ടീമുകളും. ടീമില്‍ ഒരു ഇന്ത്യന്‍ ഐക്കണ്‍ കളിക്കാരനെയും, രണ്ട് ഇന്ത്യ അണ്ടര്‍ 21 കളിക്കാരെയും നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലോകോത്തര വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന ആദ്യ പ്രോ വോളിബോള്‍ ലീഗ് മത്സരങ്ങള്‍ സോണി സിക്‌സിലും സോണി ടെന്‍ 3ലും തത്സമയം പ്രക്ഷേപണം ചെയ്യും.

Story first published: Monday, January 21, 2019, 11:34 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+