Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ വോളിബോള്‍ ലീഗ് ആവേശമാകും; പുതിയ നിയമങ്ങള്‍, വമ്പന്‍ കളിക്കാര്‍

കൊച്ചി: വോളിബോള്‍ ആരാധകര്‍ക്ക് ആവേശമേകാന്‍ എത്തുന്ന പ്രോ വോളിബോള്‍ ലീഗില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കാണികള്‍ക്ക് ആവേശമുണ്ടാക്കുന്ന തരത്തില്‍ നിയമാവലിയില്‍ മാറ്റം വരുത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്. ഇത് കളിയില്‍ വേഗതയും കാണികളില്‍ ആവേശവുമുണ്ടാക്കും. പിഴവുകളില്ലാത്ത രീതിയില്‍ മത്സരങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ പരീക്ഷിച്ച രീതിയില്‍ പോയന്റ് നിലയിലാണ് പ്രധാന മാറ്റം പ്രതീക്ഷിക്കുന്നത്. 25 പോയന്റിന് പകരം 15 പോയന്റിലേക്ക് മാറ്റും. ടീം വിജയം ഉറപ്പിച്ചാലും അഞ്ച് സെറ്റുകളും കളിക്കണം. 14-14 എന്ന സ്‌കോറില്‍ തുല്യത വന്നാല്‍ അടുത്ത പോയന്റു നേടുന്നയാള്‍ വിജയിയാകും. സാധാരണഗതിയില്‍ രണ്ടു പോയന്റിന്റെ വ്യത്യാസം വേണമെന്നാണ് നിയമം. എന്നാല്‍, മത്സരസമയം നീളാതിരിക്കാനാണ് ഇത്തരമൊരു പരിഷ്‌കാരം ആലോചിക്കുന്നത്.

volleyball

എയ്സ് സര്‍വീസ് പായിച്ചാല്‍ ഒരു പോയന്റിന് പകരം രണ്ടു പോയന്റ് ലഭിക്കും. ഒരു ടീമിന് മൂന്നുതവണ ചാലഞ്ചിനുള്ള അവസരവുമുണ്ട്. എന്നാല്‍, ചാലഞ്ച് വിജയിച്ചില്ലെങ്കില്‍ തിരിച്ചടിക്കുന്ന രീതിയിലാണ് പരിഷ്‌കാരം. ചാലഞ്ച് തെറ്റാണെങ്കില്‍ എതിരാളിക്ക് രണ്ട് പോയന്റ് നല്‍കും. ചാലഞ്ച് ദുരുപയോഗം നടത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരമൊരു നീക്കം.

പരിഷ്‌കാരം സംഘാടകര്‍ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. വിദഗ്ധരുമായി ആലോചിച്ചശേഷമായിരിക്കും ഇത് നിയമമാക്കുക. ഫെബ്രുവരി രണ്ടിന് കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പ്രോ വോളി ലീഗിന് അരങ്ങേറ്റമാവുക. ആദ്യമത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും യു മുംബ വോളിയും ഏറ്റുമുട്ടും. ആറു ടീമുകളാണ് ടൂര്‍ണമെന്റിനെത്തുന്നത്. 12 കളികള്‍ കൊച്ചിയില്‍ നടക്കും. കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനെ കൂടാതെ കേരളത്തില്‍നിന്നും കാലിക്കറ്റ് ഹീറോസും ലീഗില്‍ കളിക്കുന്നുണ്ട്.

Story first published: Sunday, January 20, 2019, 12:28 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+