Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയങ്ക ഗാന്ധിയുടെ മകനും ഷൂട്ടിംഗില്‍

ജയ്പ്പൂര്‍: പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഷൂട്ടിംഗ് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ്. അച്ഛന്‍ രാജീവ് ഗാന്ധിയില്‍ നിന്ന് പ്രിയങ്കയ്ക്കും സോഹദരന്‍ രാഹുല്‍ ഗാന്ധിയ്ക്കും പാരമ്പര്യമായി പകര്‍ന്നു കിട്ടിയ കായിക വിനോദം. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരനും ഇപ്പോള്‍ പാരന്പര്യമായി പകര്‍ന്നു കിട്ടിയ ഷൂട്ടിംഗ് പരീക്ഷിയ്ക്കാനൊരുങ്ങുകയാണ്. പ്രിയങ്ക ഗാന്ധിയുടെ മകനായ രെഹാനാണ് ഷൂട്ടിംഗ് രംഗത്തേയ്ക്ക് കടന്ന് വന്നത്.

ജയപ്പൂരില്‍ നടന്ന എട്ടമത് മഹാരാജ കര്‍ണി സിങ് മെമ്മോറിയല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ ഷിപ്പിലാണ് രെഹാന്‍ പങ്കെടുത്തത്. ഡൂണ്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ രെഹാന്‍ സബ്ജൂനിയര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മത്സരിച്ചത്. കേന്ദ്ര കായിക മന്ത്രി ജിതേന്ദര്‍ സിംഗിന്റെ മക്കളായ ജാനകി, മാനവിക, മാനവേന്ദ്ര പ്രതാവ് എന്നിവരും മത്സരത്തില്‍ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി മത്സരം കാണാനെത്തിയിരുന്നു.

Priyanka Gandhi

ഡോ രാജ് പാല്‍ സിങ് ആണ് രെഹാന്റെ പരിശീലകന്‍. ഇദ്ദേഹമായിരുന്നു ാജീവ് ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും പരിശീലകന്‍. പ്രിയങ്ക ഗാന്ധിയും രെഹാനും ഷൂട്ടിംഗ് പരിശീലിയ്ക്കുന്നുണ്ടെന്നും വീട്ടില്‍ വച്ച് ഇവര്‍ മത്സരിയ്ക്കാറുണ്ടെന്നും സിങ് പറഞ്ഞു. സുരക്ഷാ കാരണങ്ങളെച്ചൊല്ലി മത്സരം അടുത്ത് നിന്ന് കാണാനുള്ള അവസരം പ്രിയങ്ക ഗാന്ധിയ്ക്ക് നഷ്ടമായിരുന്നു. മകന്‍ പങ്കെടുക്കുന്ന പല മത്സരങ്ങളും കാണാന്‍ തിരക്കുകള്‍ക്കിടയിലും പ്രിയങ്ക ഗാന്ധി എത്താറുണ്ട്.

Story first published: Sunday, February 2, 2014, 11:27 [IST]
Other articles published on Feb 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+