For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിനൊക്കെ എന്ത്? പൃഥ്വിയാണ് താരം!

മുംബൈ: ഈ പ്രായത്തില്‍ എടുത്താല്‍ പൊങ്ങാത്ത 546 റണ്‍സ് ഒറ്റയ്ക്ക് അടിച്ചതാണോ 'സഹായം വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുതെന്ന് സച്ചിന്‍ പറഞ്ഞതാണോ ഏറ്റവും പ്രിയപ്പെട്ടത് എന്ന് ചോദിച്ചാല്‍ പൃഥ്വി ഒന്ന് പരുങ്ങും. അത്രയ്ക്കിഷ്ടമാണ് ഈ പതിനാലുകാരന് സച്ചിനെ. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണ്. എന്റെ പ്രചോദനവും - അത്ഭുതം വിട്ടുമാറാത്ത മുഖഭാവത്തോടെ കുരുന്നുപയ്യന്‍ പറയുന്നു.

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 546 റണ്‍സടിച്ചതോടെയാണ് പൃഥ്വി ഷാ എന്ന 14 കാരന്‍ പയ്യന്‍ താരമായത്. 330 പന്തില്‍ 85 ബൗണ്ടറിയും അഞ്ചു സിക്‌സറുമാണ് പയ്യന്‍സ് അടിച്ചുകൂട്ടിയത്. അംഗീകൃത ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ വ്യക്തിഗതി സ്‌കോറാണിത്. കഴിഞ്ഞില്ല, ലോകക്രിക്കറ്റിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് പൃഥ്വി സ്വന്തം പേരിലേക്ക് എഴുതിച്ചേര്‍ത്തത്.

prithvi

മുംബൈയുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചിട്ട് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് മറ്റൊരു മുംബൈക്കാരനായ പൃഥ്വിയുടെ മാസ്മരിക ബാറ്റിംഗ് പ്രകടനം. കാംബ്ലിക്കൊപ്പം സച്ചിന്‍ 664 റണ്‍സിന്റെ റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് അടിച്ചെടുത്ത ഷീല്‍ഡ് ടൂര്‍ണമെന്റില്‍ത്തന്നെയാണ് പൃഥ്വി ഈ മാരത്തോണ്‍ പ്രകടനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

1988 ലായിരുന്നു സച്ചിന്‍ - കാംബ്ലി കൂട്ടുകെട്ടിന്റെ 664 റണ്‍സ് പ്രകടനം. ശാരദാശ്രമം വിദ്യാമന്ദിറിന് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയ ഇരുവരും ചേര്‍ന്ന് മാറ്റിയെഴുതിയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെയായിരുന്നു. കാംബ്ലി 349 റണ്‍സും സച്ചിന്‍ 326 റണ്‍സുമാണ് അന്നെടുത്തത്. ഈ കൂട്ടുകെട്ടില്‍ പിറന്ന 664 റണ്‍സാകട്ടെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പുമായിരുന്നു.

Story first published: Thursday, November 21, 2013, 11:32 [IST]
Other articles published on Nov 21, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+