അഫ്ഗാനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് ആത്മവിശ്വാസം കിട്ടുമോ?
അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. രണ്ടാമത്തെയും അവസാനത്തെയും സന്നാഹമത്സരത്തില്‍ അഫ്ഗാനെ എങ്കിലും തോല്‍പിച്ച് ലോകകപ്പ് കളിക്കാനായിരിക്കും ഇന്ത്യയുടെയും താല്‍പര്യം.
താരതമ്യേന ണെങ്കിലും അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെ ഇന്ത്യക്ക് നിസാരരായി എടുക്കാന്‍ കഴിയില്ല. ഇത്തവണ രണ്ടാം റൗണ്ടിലെങ്കിലും കടക്കാമെന്ന് പ്രതീക്ഷിച്ചാണ് തങ്ങളെത്തുന്നത് എന്നാണ് ക്യാപ്റ്റന്‍ മുഹമ്മദ് നബി പറഞ്ഞു. ലോകചാമ്പ്യന്മാര്‍ എന്ന അധിക സമ്മര്‍ദ്ദവും ഇന്ത്യക്കുണ്ട്.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റുപോയ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പാകിസ്താനുമായി ഫെബ്രുവരി 15 ഞായറാഴ്ചയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം. ബാറ്റിംഗിലും ബൗളിംഗിലും സൂപ്പര്‍ താരങ്ങള്‍ക്ക് ഫോം വീണ്ടെടുക്കാനും ഇന്നത്തെ മത്സരം സഹായകമാകും. ആദ്യ മത്സരത്തില്‍ ഫോമിലെത്തിയ ശിഖര്‍ ധവാന്‍ അഫ്ഗാനെതിരെയും കളത്തിലിറങ്ങും.
അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, എം എസ് ധോണി, വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരുടെ പ്രകടനമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. റെയ്‌ന, കോലി, ധോണി എന്നിവര്‍ കഴിഞ്ഞ കളിയില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് ബാറ്റിംഗിലും ബൗളിംഗിലും എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു താരം. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യം പറയാനുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications