Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രം തുടരാന്‍ ദക്ഷിണാഫ്രിക്ക, തിരുത്താന്‍ ഇന്ത്യ

മെല്‍ബണ്‍: ലോകകപ്പില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ജയപരമ്പര തുടരാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. ഗ്രൂപ്പ് ബിയില്‍ ഇരുടീമുകള്‍ക്കും രണ്ടാമത്തെ മത്സരമാണിത്. രണ്ടു ടീമുകളും ഓരോ കളി ജയിച്ചു. കരുത്തരായ പാകിസ്താനെ അനായാസമായി തോല്‍പിച്ചാണ് ഇന്ത്യയുടെ വരവ്. ദക്ഷിണാഫ്രിക്കയാകട്ടെ ദുര്‍ബലരായ സിംബാബ്‌വെയോട് തപ്പിത്തടഞ്ഞാണ് ജയിച്ചത്.

1992, 99, 2011 വര്‍ഷങ്ങളിലാണ് ഇരുടീമുകളും പരസ്പരം വന്നത്. മൂന്നും ഇന്ത്യ തോറ്റു. പക്ഷേ ഇത്തവണ രണ്ടുടീമുകള്‍ക്കും സാധ്യത ഒരുപോലെയാണ്. ബാറ്റിംഗും ഫീല്‍ഡിംഗും ഏതാണ്ട് ഒരേപോലെ. ഫാസ്റ്റ് ബൗളിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. സ്പിന്നില്‍ ഇന്ത്യയാണ് മെച്ചം. കളി തിരിക്കാന്‍ കഴിവുള്ള ഇവരുടെ പ്രകടനമാണ് രണ്ട് ടീമുകളും ഉറ്റുനോക്കുന്നത്, കാണൂ.

വിരാട് കോലിയടിച്ചാല്‍ ജയം

വിരാട് കോലിയടിച്ചാല്‍ ജയം

നിസംശയം പറയാം, ഇന്ത്യയുടെ നിലവിലെ സൂപ്പര്‍ സ്റ്റാര്‍ വിരാട് കോലിയാണ്. കോലി സെഞ്ചുറിയടിച്ചാല്‍ ഇന്ത്യയെ തോല്‍പിക്കാന്‍ എളുപ്പമല്ല. അത് ആഫ്രിക്കയ്ക്കും നന്നായി അറിയാം.

ഡെയ്ല്‍ സ്‌റ്റെയ്ന്‍

ഡെയ്ല്‍ സ്‌റ്റെയ്ന്‍

വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയുടെ മറുപടിയാണ് ഡെയ്ല്‍ സ്റ്റെയ്ന്‍. കോലിയെ മാത്രമല്ല ഏതൊര് ബാറ്റ്‌സ്മാനെയും നിശബ്ദരാക്കാന്‍ സ്‌റ്റെയ്‌ന്റെ തീപ്പന്തുകള്‍ക്ക് കഴിയും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് മികച്ച തുടക്കം കിട്ടിയാല്‍ പിന്നെ സ്‌കോറങ്ങനെ ഉയര്‍ന്നുകൊണ്ടേ ഇരിക്കും. 200 വരെ അടിക്കാന്‍ കെല്‍പുള്ള ശര്‍മയെ തുടക്കത്തിലേ പൂട്ടാനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം

മോണി മോര്‍ക്കല്‍

മോണി മോര്‍ക്കല്‍

സ്‌റ്റെയ്‌നെ പോലെ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധിക്കേണ്ടത് മോണി മോര്‍ക്കലിനെ ആണ്. മോര്‍ക്കലിന്റെ വേഗവും ഉയരവും മെല്‍ബണില്‍ ഭീതി പരത്തുമോ, കണ്ടറിയണം.

 എ ബി ഡിവില്ലിയേഴ്‌സ്

എ ബി ഡിവില്ലിയേഴ്‌സ്

അപകടകാരിയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍. എ ബി അടിച്ചാല്‍ പിന്നെ കളി തീരുന്നത് വരെ അടിയാണ്. ആദ്യമേ കിട്ടിയാല്‍ അത് ഇന്ത്യക്ക് ബോണസ്.

അശ്വിനുണ്ട്

അശ്വിനുണ്ട്

ഫാസ്റ്റ് ബൗളിംഗിന് മുന്നിലൊന്നും ഡിവില്ലിയേഴ്‌സ് ചൂളില്ല. അതിന് നല്ല ഒരു സ്പിന്നര്‍ തന്നെ വേണം. അതിന് ഇന്ത്യന്‍ നിരയില്‍ ഉള്ളത് അശ്വിനാണ്. ഡിവില്ലിയേഴ്‌സിനെ മെരുക്കാന്‍ അശ്വിന് കഴിയുമോ, കാത്തിരുന്ന് കാണാം.

Story first published: Saturday, February 21, 2015, 15:11 [IST]
Other articles published on Feb 21, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+