Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചിയില്‍ നിന്നും ലോകകപ്പിലേക്ക് ഒരു യാത്ര

കൊച്ചി: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങി. ഇടക്കിടെ വിട്ടുവിട്ടുപെയ്യുന്ന മഴ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ അര്‍ഥത്തിലും മത്സരത്തിന് കൊച്ചി തയ്യാറായിക്കഴിഞ്ഞു. വെറും ഒരു ഏകദിന പരമ്പരയല്ല, 2015 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യ പുതിയ സീസണിന്റെ തുടക്കത്തില്‍ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമൈതാനം കൂടിയാണ് കൊച്ചി. 1998 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയത്തോടെയാണ് ഇന്ത്യ ഇവിടെ കളി തുടങ്ങിയത്. ഒമ്പത് കളികളില്‍ ഇന്ത്യയ്ക്ക് ഇവിടെ ആറ് വിജയങ്ങളുണ്ട്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ രണ്ട് തവണ ഇവിടെ അഞ്ച് വിക്കറ്റ് വീഴ്ത്തി കൊച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയിട്ടുണ്ട് കൊച്ചിയില്‍.

kohli

2013 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെയായിരുന്നു കൊച്ചിയില്‍ ഇന്ത്യയുടെ അവസാനത്തെ കളി. അന്ന് ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. വിരാട് കോലി 86 റണ്‍സോടെ ടോപ് സ്‌കോററായി. ബുധനാഴ്ചയും കോലി തന്നെയാണ് ഇന്ത്യന്‍ നിരയിലെ നോട്ടപ്പുള്ളി. ഏകദിന പരമ്പരയില്‍ തകര്‍ത്തടിച്ചാല്‍ കോലിക്ക് ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാം. ലോകകപ്പിന് മുമ്പായി കോലിക്ക് ഫോമിലെത്താനുളള അവസരം കൂടിയാണ് ഈ പരമ്പര.

കൊച്ചിയില്‍ ടീം ഇന്ത്യ കളിക്കാനിറങ്ങുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട സഞ്ജു സാംസണില്ല എന്ന കാര്യം കാണികളെ വേദനിപ്പിക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിനെ വിന്‍ഡീസിനെതിരെ ഒഴിവാക്കുകയായിരുന്നു. ഡ്വെയ്ന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ക്യാപ്റ്റന്‍. സുനില്‍ നരെയ്‌ന്റെ അഭാവത്തില്‍ താരതമ്യേന ദുര്‍ബലമാണ് വെസ്റ്റ് ഇന്‍ഡീസ് ടീം.

Story first published: Tuesday, October 7, 2014, 14:27 [IST]
Other articles published on Oct 7, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+