ദില്ലി ഏകദിനം: ഇനി തോല്‍ക്കാന്‍ ധോണിക്ക് പറ്റില്ല
ദില്ലി: കൊച്ചി ഏകദിനത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പേ ഇന്ത്യ ഇറങ്ങുകയാണ്. ലോകകപ്പ് അടുത്തെത്തിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ പരമ്പര കൈവിട്ട് ലോകകപ്പിന് പോകാന്‍ ധോണിയും കൂട്ടരും എന്തായാലും ഇഷ്ടപ്പെടില്ല എന്നത് തീര്‍ച്ച. എന്നാല്‍ തിരിച്ചുവരവ് അത്ര എളുപ്പമല്ല. തലവേദനകള്‍ കുറേയുണ്ട് ധോണിക്ക് പരിഹരിക്കാന്‍.
ശരാശരി ബൗളിംഗ് മാത്രമുള്ള ഇന്ത്യയെ കളി ജയിപ്പിച്ചിരുന്നത് ബാറ്റിംഗ് നിരയാണ്. എന്നാല്‍ കൊച്ചിയില്‍ ബൗളിംഗ് മാത്രമ്ലല ബാറ്റിംഗും പാളി. കൊച്ചിയിലെ ബാറ്റിംഗ് പറുദീസയില്‍ ഇരുന്നൂറ് പോലും എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ലോകകപ്പ് നടക്കുന്നത് ഓസ്‌ട്രേലിയയിലാണ്. ഈ കളിയും കൊണ്ട് അവിടെ ചെന്നാല്‍ നല്ല പണി കിട്ടും.

തിരിച്ചടിക്കുമോ ഇന്ത്യ
രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനുള്ള അവസരമാണ് ഇന്ത്യയുടെ മുന്നില്‍. തോറ്റാല്‍ അത് ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കും.

ആത്മവിശ്വാസത്തോടെ വിന്‍ഡീസ്
തകര്‍പ്പന്‍ ബാറ്റിംഗ്, ബൗളിംഗ് ഒപ്പം ജയവും. 124 റണ്‍സിന് ഇന്ത്യയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് ടീം.

ധോണിക്ക് തലവേദന
ചാമ്പ്യന്‍സ് ലീഗില്‍ കപ്പ് കിട്ടിയിട്ടൊന്നും കാര്യമില്ല, ദേശീയ ടീമില്‍ ധോണിയുടെ തലവേദന തുടരുകയാണ്. വിദേശത്തെ തോല്‍വികള്‍ക്ക് പിന്നാലെ നാട്ടിലും തോല്‍വി ധോണിയെ ശരിക്കും ബാധിക്കും.

കോലി ഫോമിലെത്തണം
ഇംഗ്ലണ്ട് പര്യടനത്തോടെ തുടങ്ങിയതാണ് വിരാട് കോലിയുടെ മോശം ഫോം. ലോകകപ്പിന് മുമ്പേ കോലി ഫോമിലെത്തിയില്ലെങ്കില്‍ ഇന്ത്യയുടെ പണി പാളും

റെയ്‌നക്കിതെന്ത് പറ്റുന്നു
ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ ഒരു റെയ്‌ന. ചെന്നൈക്ക് വേണ്ടി കളിക്കുമ്പോള്‍ വേറൊരു റെയ്‌ന. ഇതാണ് റെയ്‌നയുടെ കാര്യം. ചെന്നൈയുടെ മിസ്റ്റര്‍ ഡിപ്പന്റന്റ് റെയ്‌നയെ ആണ് ടീം ഇന്ത്യയ്ക്ക് വേണ്ടത്.

ഈ ടീം മതിയോ
ബാറ്റിംഗിലും ബൗളിംഗിലും ഇതാണോ ഇന്ത്യയുടെ ലോകകപ്പ് ടീം, യുവരാജിനെയും സേവാഗിനെയും പോലുള്ള പരിചയസമ്പന്നരെ തിരിച്ചുവിളിക്കേണ്ടി വരുമോ... ഉത്തരം ഈ പരമ്പര പറയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications