ടീം ഇന്ത്യയ്ക്ക് ഒരു ജയം കൂടിയേ തീരൂ
കാര്‍ഡിഫ്: ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വി, ആന്‍ഡേഴ്‌സന്‍ ചീത്ത വിളിച്ച കേസിലെ നീതി നിഷേധം, കോച്ചിനെ ചൊല്ലി ബി സി സി ഐയുമായുള്ള തര്‍ക്കം... ഇങ്ങനെ നാനാജാതി തിരിച്ചടികള്‍ക്ക് ഇടയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസിന് ഇറങ്ങുന്നത്. ബ്രിസ്‌റ്റോളിലെ ആദ്യ ഏകദിനം മഴയില്‍ ഒലിച്ചുപോയിരുന്നു.
ഏകദിന പരമ്പരയില്‍ ജയിച്ച് മാനം കാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേലാണ് ബ്രിസ്റ്റോളില്‍ മഴ തകര്‍ത്ത് പെയ്തത്. ബാറ്റിംഗ്, ബൗളിംഗ് നിരകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഏകദിനം കളിക്കാനിറങ്ങുക. ടെസ്റ്റില്‍ ആറാമനായി ഇറങ്ങുന്ന രോഹിത് ശര്‍മ ഓപ്പണിംഗിനെത്തും. പൂജാരയ്ക്ക് പകരം ഏകദിനത്തില്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങുക.

സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു തുടങ്ങിയ ഏകദിന സ്‌പെഷ്യലിസ്റ്റുകളും ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തുപകരും. രവീന്ദ്ര ജഡേജയ്ക്കും ക്യാപ്റ്റന്‍ ധോണിക്കും കൂടുതല്‍ ചേരുക ഏകദിനത്തിന്റെ ശൈലിയാണ്. ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരാകും ബൗളിംഗിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടെങ്കിലും കളിക്കാനിടയില്ല.
ഇന്ത്യന്‍ ടീം: ധോണി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഉമേഷ് യാദവ്, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍ അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത് ശര്‍മ, മുഹമ്മദ് ഷമി, കരണ്‍ ശര്‍മ. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മുതലാണ് കളി. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications