Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ന്യൂസിലന്‍ഡ് പരീക്ഷ തുടങ്ങുന്നു

നേപ്പിയര്‍: ദക്ഷിണാഫ്രിക്കയില്‍ തോറ്റ ടീം ഇന്ത്യയുടെ അടുത്ത പരീക്ഷക്കാലം ന്യൂസിലന്‍ഡില്‍. പുതുവര്‍ഷത്തില്‍ വിജയത്തുടക്കം തേടി മഹേന്ദ്രസിംഗ് ധോണിയും കൂട്ടരും ഞായറാഴ്ച നേപ്പിയറില്‍ ആദ്യ ഏകദിനം കളിക്കാനിറങ്ങുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ്, ഏകദിനത്തിലെ ഒന്നാം റാങ്ക് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംരക്ഷിക്കാനുണ്ട് ടീം ഇന്ത്യയ്ക്ക്.

ലോകചാമ്പ്യന്മാരായി വിലസി നടന്നിരുന്ന ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഓസ്‌ട്രേലിയയെയും വിന്‍ഡീസിനെയും അടിച്ച് പതംവരുത്തി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യ ഏകദിനപരമ്പരയിലെ രണ്ട് കളികളും മാന്യമായി തോറ്റു. മൂന്നാം കളി മഴ കൊണ്ടുപോയതോടെ വെറും കയ്യോടെ ആഫ്രിക്കയില്‍ നിന്നും മടങ്ങാനായിരുന്നു ധോണിയുടെയും കൂട്ടരുടെയും വിധി.

dhoni

ന്യൂസിലിന്‍ഡിനെതിരെ സ്ഥിതി വേറെയായിരിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തിളങ്ങിയാലേ ഇന്ത്യയ്ക്ക് രക്ഷയുള്ളൂ. വിരാട് കോലി മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത ബാറ്റിംഗ് പുറത്തെടുക്കുന്നത്. എം എസ് ധോണിയും സുരേഷ് റെയ്‌നയും മധ്യനിരയില്‍ റണ്‍സ് കണ്ടെത്തണം. ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന ന്യൂസിലന്‍ഡ് പിച്ചുകളില്‍ ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും കളിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇത്തവണയും പൂജാര ടീമിലില്ല.

2015 ലോകകപ്പിന് മുമ്പായി ഈ വര്‍ഷമവസാനം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് ഒരു സന്ദര്‍ശനം നടത്തുന്നുണ്ട്. അത് കഴിഞ്ഞാല്‍ നേരേ ലോകകപ്പ്. നിലവിലെ ലോകചാമ്പ്യന്മാര്‍ എന്നത് മാത്രമല്ല, വിദേശപിച്ചുകളിലെ പൂച്ചകള്‍ എന്ന ചീത്തപ്പേര് മാറ്റേണ്ട ബാധ്യതയും ഇന്ത്യന്‍ ടീമിനുണ്ട്. ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ യുവ ബൗളര്‍ മുഹമ്മദ് ഷാമിയുടെ പ്രകടനവും ഉറ്റുനോക്കേണ്ടതാണ്. അഞ്ച് മത്സരങ്ങളാണ് ഏകദിന പരന്പരയിലുള്ളത്.

Story first published: Saturday, January 18, 2014, 15:29 [IST]
Other articles published on Jan 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+