ദാരിദ്ര്യത്തെ നേരിടാന്‍ വില്ലെടുത്തു; ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയുമായി ടോക്യോയിലേക്ക്
ന്യൂഡല്‍ഹി: ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ തേടിയാണ് മഹാരാഷ്ട്രയിലെ സതാരയില്‍നിന്നുള്ള പ്രവീണ്‍ ജാദവ് ആറുവര്‍ഷം മുമ്പ് ആദ്യമായി വില്ല് കൈയിലെടുത്തത്. ഇന്ന് 22കാരന്‍ രാജ്യത്തിന്റെ അഭിമാനമായിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ജാദവ് ടോക്യോ ഒളിമ്പിക്‌സിനും യോഗ്യത നേടി.

മുതിര്‍ന്ന താരങ്ങളായ തരുണ്‍ദീപ് റായ്, അതനു ദാസ് എന്നിവര്‍ക്കൊപ്പം ടീം ഇനത്തിലാണ് പ്രവീണ്‍ ജാദവ് ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയത്.
സതാരയിലെ ഒരു കുടിലിലായിരുന്ന പ്രവീണ്‍ ജാദവിന്റെ ജീവിതം. രണ്ട് നേരത്തെ ഭക്ഷണം പോലും ആര്‍ഭാടമായിരുന്ന കാലമുണ്ടായിരുന്നു. വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല. ദാരിദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചും ആറുവര്‍ഷം മുമ്പ് പ്രവീണ്‍ അമ്പെയ്ത്ത് തുടങ്ങിയത്.
ഏതാനും വര്‍ഷം മുമ്പ് തന്റെ ഗ്രാമത്തിനു പുറത്തെ ലോകം കണ്ടിട്ടില്ലാത്ത ജാദവ് ഇന്ന് നോര്‍വേ, കാനഡ, ചൈനീസ് തായ്‌പെയ്, നെതര്‍ലന്‍ഡ് ടീമുകളെ കീഴടക്കിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ചൈനയോട് തോറ്റാണ് ജാദവിന്റെ ടീമിന് സ്വര്‍ണം നഷ്ടമായത്.
Indian 🇮🇳 #Recurve Men Team of @tarundeepraii, #Praveen_Jadhav and @ArcherAtanu lost to China (6-2) in the final & won Team Silver 🥈Medal at #WorldChampionship-Den Bosch.@ntpclimited @MundaArjun @KirenRijiju @Media_SAI @ioaindia @IndiaSports @g_rajaraman #archery2019 #wac2019 pic.twitter.com/KMZBfGcl4r
— ARCHERY ASSOCIATION OF INDIA (@india_archery) June 16, 2019
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications