Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണില്‍ മലയാളി മുത്തം!! കപ്പിനു പ്രിയങ്കരനായത് പ്രണോയ്...ചരിത്രനേട്ടം

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയിക്ക് യുഎസ് ഓപ്പണ്‍ ഗ്രാന്റ്പ്രീയില്‍ കിരീടം. 1,20,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വനേട്ടത്തിന് ഇതോടെ പ്രണോയ് അര്‍ഹനായി. അത്യധികം ആവേശകരമായ ഫൈനലില്‍ നാട്ടുകാരനും ഒളിംപ്യനുമായ പി കശ്യപിനെയാണ് പ്രണോയ് തോല്‍പ്പിച്ചത്. 21-15, 20-22, 21-12 എന്ന സ്‌കോറിനായിരുന്നു മലയാളി താരത്തിന്റെ വിജയം.

1

ഈ സീസണില്‍ ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വന്ന മൂന്നാമത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. ആദ്യ ഗെയിം ആധികാരികമായി നേടിയെങ്കിലും രണ്ടാം ഗെയിമില്‍ താരം അല്‍പ്പം പിന്നോട്ട് പോയി. ഇതോടെ മൂന്നാമത്തെ ഗെയിം ഇരുതാരങ്ങള്‍ക്കും ഒരുപോലെ നിര്‍ണായകമായി മാറി. ആദ്യ ഗെയിമിലെ ഫോം പ്രണോയ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തപ്പോള്‍ പരിചയസമ്പന്നനായ കശ്യപ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതെ കീഴടങ്ങുകയായിരുന്നു.

2

ഗ്രാന്റ്പ്രി ടൂര്‍ണമെന്റില്‍ പ്രണോയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ കിരീടമാണിത്. നേരത്തേ 2014ല്‍ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സിലും 2016ല്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്റ്പ്രീയിലും താരം കിരീടമണിഞ്ഞിരുന്നു. 2016ലെ സ്വിസ് ഓപ്പണ്‍ ഫൈനലിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു അമേരിക്കയിലേത്. കോര്‍ട്ടില്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത് മികവ് കാണിച്ചിട്ടുള്ള താരത്തിനു പരിക്കും സ്ഥിരതയില്ലാത്ത ഫോമുമാണ് പലപ്പോഴും തിരിച്ചടിയായത്. എന്നാല്‍ ഈ സീസണ്‍ മികച്ച രീതിയിലാണ് പ്രണോയ് തുടങ്ങിയത്. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ രണ്ടാം സീസണില്‍ ഒരു മല്‍സരം പോലും താരം തോറ്റിട്ടില്ല. ഇപ്പോള്‍ യുഎസ് ഓപ്പണിലും കിരീടം നേടിയ പ്രണോയ് രാജ്യം കണ്ട മികച്ച താരങ്ങളുടെ നിരയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

Story first published: Monday, July 24, 2017, 9:06 [IST]
Other articles published on Jul 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+