ജിംനാസ്റ്റിക്‌സില്‍ അഭിമാനമായി പ്രണതി; ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം
ന്യൂഡല്‍ഹി: മംഗോളിയയിലെ ഉലാന്‍ബാടറില്‍ നടക്കുന്ന സീനിയര്‍ ഏഷ്യന്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം പ്രണതി നായക്. വോള്‍ട്ട് ഇനത്തില്‍ വെങ്കല മെഡലാണ് പ്രണതി സ്വന്തമാക്കിയത്.
ബംഗാളില്‍ നിന്നുള്ള ഈ 23കാരി ആറംസ്ഥാനക്കാരിയായാണ് ഫൈനലില്‍ കടന്നത്. 13.384 സ്‌കോറുമായാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് റൗണ്ടുകളില്‍ 13.400, 13.367 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ചൈനയുടെ യു ലിന്‍മിന്‍ (14.350) സ്വര്‍ണവും ജപ്പാന്റെ അയാക സകാഗുച്ചി (13.584) വെള്ളിയും നേടി.

പ്രണതിയുടെ നേട്ടം തന്നെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും വളരെ വലുതാണെന്ന് പരിശീലകന്‍ മിനാര ബീഗം പറഞ്ഞു. പ്രണതിക്ക് മെഡല്‍ നേടാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും പ്രണതിയെ 16 വയസ്സ് മുതല്‍ പരിശീലിപ്പിക്കുന്ന ബീഗം പറഞ്ഞു.
ഇന്ത്യന്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് റിയാസ് ഭട്ടി മെഡല്‍നേട്ടത്തില്‍ പ്രണതിയെ അഭിനന്ദിച്ചു. ഇത് ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിനെ സംബന്ധിച്ച് മഹത്തായ ദിനമാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര മെഡല്‍ നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടിയ പ്രണതി രാജ്യത്തിന്റെ അഭിമാനമാണ്. ഭട്ടി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications