200 മില്യൺ ഡോളർ സമ്മാനത്തുകയുമായി അമേരിക്കൻ ലോട്ടറി; കളിക്കാം ഇന്ത്യയിലിരുന്ന്

By Staff

ഈ ആഴ്ച്ച ഭാഗ്യം നിങ്ങളെ കടാക്ഷിക്കാം. സംഭവമെന്തന്നല്ലേ? പ്രമുഖ അമേരിക്കന്‍ ലോട്ടറിയായ പവര്‍ബോള്‍ 200 മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് സമ്മാനമാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. നറുക്കെടുപ്പ് മാര്‍ച്ച് 20 -ന് (ശനിയാഴ്ച്ച) നടക്കും.

അമേരിക്കന്‍ ലോട്ടറികള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാമോയെന്നായിരിക്കും അടുത്ത ചിന്ത. വിഷമിക്കേണ്ട! പവര്‍ബോള്‍ ജാക്ക്പോട്ടുകള്‍ കളിക്കാന്‍ അമേരിക്കയില്‍ ചെന്ന് ടിക്കറ്റു വാങ്ങണമെന്ന നിബന്ധനയൊന്നും ഇപ്പോഴില്ല; ഇന്ത്യയിലിരുന്നും നിങ്ങള്‍ക്ക് ടിക്കറ്റ് വാങ്ങാം. ഇതിനായി ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ ടിക്കറ്റ് ഏജന്‍സിയായ ലോട്ടോസ്മൈലില്‍ അക്കൗണ്ട് തുടങ്ങണമെന്ന് മാത്രം.

ലോട്ടോസ്‌മൈല്‍ വഴി പവര്‍ബോള്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ ചെറിയൊരു തുക സര്‍വീസ് ചാര്‍ജായി നല്‍കണം. 'ലോട്ടോസ്‌മൈലിലൂടെ ആര്‍ക്കും പവര്‍ബോള്‍ ടിക്കറ്റുകള്‍ വാങ്ങാം. അമേരിക്കയിലുള്ള ലോട്ടോസ്‌മൈലിന്റെ പ്രാദേശിക ഏജന്റുമാരാണ് നിങ്ങളുടെ പേരില്‍ ടിക്കറ്റ് കരസ്ഥമാക്കുക', ലോട്ടോസ്‌മൈല്‍ വക്താവായ അഡ്രിയാന്‍ കൂര്‍മാന്‍സ് പറയുന്നു.

ജാക്ക്‌പോട്ടില്‍ ജയിച്ചാല്‍, സമ്മാനത്തുക വലുതായാലും ചെറുതായാലും, അതത് വ്യക്തികളില്‍ നിന്ന് കമ്പനി കമ്മീഷന്‍ ഈടാക്കില്ലെന്ന് ഇദ്ദേഹം പറയുന്നു. സമ്മാനത്തുക ചെറുതാണെങ്കില്‍ ലോട്ടറി കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നപക്ഷം വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ഇതേ തുക ലോട്ടോസ്‌മൈല്‍ കൈമാറും.

ഇതേസമയം, ജാക്ക്‌പോട്ട് സമ്മാനമാണ് ജയിക്കുന്നതെങ്കില്‍ വ്യക്തികള്‍ നേരിട്ടുവന്ന് സമ്മാനം കൈപ്പറ്റണം. ജാക്ക്‌പോട്ട് സമ്മാനം ജയിക്കുന്നവര്‍ക്ക് സമ്മാനം സുഗമമായി കൈപ്പറ്റാന്‍ കഴിയുന്ന എല്ലാ സഹായവും ലോട്ടോസ്‌മൈല്‍ ഉറപ്പുവരുത്തുമെന്ന് കൂര്‍മാന്‍സ് അറിയിക്കുന്നുണ്ട്.

ജാക്ക്പോട്ടിലേക്കുള്ള വഴി

1. ആദ്യം ലോട്ടോസ്മൈല്‍ വെബ്സൈറ്റില്‍ സൗജന്യമായി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് ലഭ്യമായ ആഗോള ലോട്ടറികളുടെ പട്ടികയില്‍ നിന്നും പവര്‍ബോള്‍ തിരഞ്ഞെടുക്കാം.

2. ടിക്കറ്റ് വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കലാണ് അടുത്തത്. ജാക്ക്പോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്ന നമ്പര്‍ ഫോമില്‍ പ്രത്യേകം നല്‍കേണ്ടതുണ്ട്. ഇതിനായി 1 മുതല്‍ 69 വരെയുള്ള സംഖ്യകളില്‍ നിന്ന് അഞ്ച് പ്രധാന നമ്പറുകള്‍ ആദ്യം തിരഞ്ഞെടുക്കണം. ശേഷം 1 മുതല്‍ 26 വരെയുള്ള സംഖ്യകളില്‍ നിന്ന് ഒരു പവര്‍ബോള്‍ നമ്പറും തിരഞ്ഞെടുക്കാം.

3. ഫോം പൂരിപ്പിച്ച് കഴിഞ്ഞാല്‍ ടിക്കറ്റിനുള്ള പണമടയ്ക്കാം. ഓണ്‍ലൈന്‍ ലോട്ടറി ഇടപാടുകള്‍ക്ക് വിസാ കാര്‍ഡാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള പണമടയ്ക്കല്‍ മാര്‍ഗം.

4. പണമടച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ പേരില്‍ അമേരിക്കയിലുള്ള ലോട്ടോസ്മൈലിന്റെ പ്രാദേശിക ഏജന്റ് ഔദ്യോഗികമായി ടിക്കറ്റ് വാങ്ങും.

5. ലോട്ടോസ്മൈല്‍ അക്കൗണ്ടില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിന്റെ പകര്‍പ്പ് നിങ്ങള്‍ക്ക് കാണാം.

6. ഓരോ തവണയും ലോട്ടറിയില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് ലോട്ടോസ്മൈലിലൂടെ അറിയിപ്പ് ലഭിക്കും.

ലോട്ടോസ്‌മൈലിലൂടെയുള്ള എല്ലാ ഇടപാടുകളും സുരക്ഷിതവും സുതാര്യവുമാണ്. ഇന്ത്യയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് 24X7 സമയം പിന്തുണ നല്‍കാന്‍ പ്രത്യേക സപ്പോര്‍ട്ട് ടീമും ലോട്ടോസ്‌മൈലിലുണ്ട്.

ഭാഗ്യം തുണച്ചവര്‍

ലോകമെമ്പാട് നിന്നുള്ള ആളുകൾ പവര്‍ബോള്‍ ജാക്ക്‌പോട്ട് ലോട്ടറികള്‍ കളിക്കാറുണ്ട്. 2015 ഓഗസ്റ്റില്‍ ഓറിഗണ്‍ മെഗാബക്ക്‌സ് ലോട്ടറി കളിച്ച ബാഗ്ദാദ് സ്വദേശി 6.4 മില്യണ്‍ ജാക്ക്‌പോട്ട് സമ്മാനമാണ് ജയിച്ചത്. ലോട്ടോസ്‌മൈല്‍ വഴി വിദേശികള്‍ക്കും അമേരിക്കന്‍ ലോട്ടറികള്‍ ജയിക്കാമെന്നതിനുള്ള ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഈ സംഭവം. 2017 ജൂലായില്‍ ഫ്‌ളോറിഡ ലോട്ടോയില്‍ പനാമയില്‍ നിന്നുള്ള സ്ത്രീയും 30 മില്യണ്‍ ജാക്ക്‌പോട്ട് സമ്മാനം നേടിയിരുന്നു.

ലോട്ടറി ജയിച്ചാല്‍

ലോട്ടറി ജയിച്ചു കഴിഞ്ഞാല്‍ സമ്മാനത്തുക നിങ്ങളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ലോട്ടോസ്‌മൈല്‍ കൈമാറും. ഈ പണം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഇനി ജാക്ക്‌പോട്ട് ലോട്ടറിയാണ് ജയിക്കുന്നതെങ്കില്‍ ലോട്ടറി കമ്പനിയുടെ ഓഫീസില്‍ നേരിട്ടെത്തി സമ്മാനത്തുക കൈപ്പറ്റേണ്ടതുണ്ട്. ഈ അവസരത്തില്‍ ജാക്ക്‌പോട്ട് സുഗമമായി കൈപ്പറ്റാന്‍ ലോട്ടോസ്‌മൈല്‍ പ്രത്യേക നിയമജ്ഞനെയും സൗജന്യമായി നിങ്ങള്‍ക്കൊപ്പം നിയമിക്കും.

എന്തായാലും അടുത്ത പവര്‍ബോള്‍ ജാക്ക്‌പോട്ട് മാര്‍ച്ച് 20 -ന് നടക്കാനിരിക്കുകയാണ്. നിങ്ങള്‍ക്കും ഇന്ത്യയിലിരുന്ന് ഇതില്‍ പങ്കെടുക്കാം. അമേരിക്കയില്‍ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്കും ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് വഴി ടിക്കറ്റ് വാങ്ങുന്നവര്‍ക്കും ജയസാധ്യത ഒരുപോലെയാണ്.

ഇന്ത്യയിലിരുന്ന് പവര്‍ബോള്‍ ലോട്ടറി എങ്ങനെ കളിക്കണമെന്ന് കൂടുതല്‍ അറിയാന്‍ ലോട്ടോസ്‌മൈല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മാത്രം ജാക്ക്പോട്ടിൽ പങ്കെടുക്കുക. നിയന്ത്രണത്തോടെയല്ലെങ്കില്‍ ചൂതാട്ടം സാമ്പത്തിക ബാധ്യതകൾ വരുത്തിവെയ്ക്കും. ഉത്തരവാദിത്വത്തോടെ ജാക്ക്‌പോട്ട് കളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rgf.org.mt/ സന്ദര്‍ശിക്കൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: america
Story first published: Friday, March 19, 2021, 14:04 [IST]
Other articles published on Mar 19, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X