പോര്‍ട്ട് ഓഫ് സ്പെയിന്: ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. സൂപ്പര്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോയും കീരണ്‍ പൊള്ളാര്‍ഡും ലോകകപ്പ് കളിക്കാനില്ല എന്നതാണ്. ഇന്ത്യയ്ക്കെതിരെ എപ്പോഴും മികച്ച പ്രകടനം നടത്താറുള്ള കളിക്കാരനാണ് ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോ. കൂറ്റനടിക്കാരന്‍ കീരണ്‍ പൊള്ളാര്‍ഡും ഇന്ത്യയ്ക്ക് ഭീഷണിയാണ്.
മോശം ഫോമിനെത്തുടര്‍ന്നാണ് സെലക്ടര്‍മാര്‍ രണ്ട് ഓള്‍റൗണ്ടര്‍മാരെയും ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പര്യടനത്തിനിടെ ബോര്‍ഡുമായി പിണങ്ങി കളി ഉപേക്ഷിച്ചുപോയ ടീമിന്റെ ക്യാപ്റ്റനാണ് ബ്രാവോ. ഇതും ഒഴിവാക്കലിന് പിന്നിലുണ്ട് എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ 9 കളികളില്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് ആവറേജ് വെറും 25 റണ്‍സാണ്. ബൗളിംഗില്‍ 38 ഉം.
ക്യാപ്റ്റനായ ശേഷം ബ്രാവോയുടെ കാര്യവും അത്ര മെച്ചമല്ല. ബാറ്റിംഗില്‍ 25ഉം ബൗളിംഗില്‍ 29ഉമാണ് ബ്രാവോയുടെ ശരാശരി. രണ്ടുപേരുടെയും ഇക്കോണമി 5.5ന് മുകളിലാണ്. ഇരുവരും ചേര്‍ന്ന് 255 ഏകദിനങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിച്ചു. ഐ പി എല്ലിലെ സൂപ്പര്‍ താരങ്ങളായ ബ്രാവോയ്ക്കും പൊള്ളാര്‍ഡിനും ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ കളിച്ച് നല്ല പരിചയവുമുണ്ട്.
ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ഹോള്‍ഡറാണ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുക. ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സാണ് വൈസ് ക്യാപ്റ്റന്‍. സുനില്‍ നരെയ്ന്, ഡാരന്‍ ബ്രാവോ എന്നിവര്‍ ടീമിലുണ്ട്. ഇന്ത്യ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ലോകകപ്പില്‍ വിന്‍ഡീസ്. മാര്‍ച്ച് ആറിനാണ് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മത്സരം. ഫെബ്രുവരി 14 മുതല്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് 2015.