For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്' രാജ്യത്ത് തുടക്കമായി

ദില്ലി: ദേശീയ കായിക ദിനത്തില്‍, 'ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്' ഇന്ത്യയില്‍ തുടക്കമായി. ആരോഗ്യമുള്ള ഇന്ത്യയെ വളര്‍ത്തിയെടുക്കുകയാണ് പുതിയ കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം. ഇന്ന് പത്തു മണിക്ക് ദില്ലി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്തു.

ഫിറ്റ്‌നെസ് ലോഗോ പ്രകാശനത്തിന് ശേഷം പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിയതോടെയാണ് പദ്ധതിക്ക് തുടക്കമായത്. ഫിറ്റ്‌നെസ് ഇന്ത്യാ മൂവ്‌മെന്റിലൂടെ ആരോഗ്യമുള്ള സംസ്‌കാരം പൗരന്മാരില്‍ വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ദേശീയ കായിക ദിനം

ലോക ബാഡ്മിന്റണ്‍ കിരീട ജേതാവ് പിവി സിന്ധു, സ്പ്രിന്റ് താരം ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജറങ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ ഫിറ്റ്‌നെസ് ഇന്ത്യാ മൂവ്‌മെന്റില്‍ പങ്കാളികളാണ്. പുതിയ പദ്ധതിയില്‍ പങ്കാളികളാകാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും പ്രധാനമന്ത്രി ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജവും ദേശീയ കായിക അവാര്‍ഡ് ജേതാക്കളും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് വേദി പങ്കിട്ടു.

ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന് ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി ദേശീയ കായിക ദിനത്തില്‍ സംസാരിച്ചത്. ആരോഗ്യംകൊണ്ടും ശാരീരികക്ഷമതകൊണ്ടും ഹോക്കി സ്റ്റിക്കുകൊണ്ടും ലോകത്തെ അത്ഭുതപ്പെടുത്തിയ മഹാനാണ് മേജര്‍ ധ്യാന്‍ ചന്ദെന്ന് നരേന്ദ്ര മോദി പറഞ്ഞു.

നരേന്ദ്ര മോദി

ആരോഗ്യകരമായ ജനതയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അന്നും ഇന്നും ആരോഗ്യം ഇന്ത്യന്‍ സംസ്‌കാരത്തിലെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ അടുത്തകാലത്തായി ആരോഗ്യക്ഷമതയില്‍ രാജ്യം പിന്നോക്കം പോവുന്നു. ഒരു പതിറ്റാണ്ടു മുന്‍പുവരെ ഒരു വ്യക്തി എട്ടു മുതല്‍ പത്തു കിലോമീറ്റര്‍ വരെ നടക്കുമായിരുന്നു, അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടുമായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ വിപ്ലവം കുറിച്ച് വളര്‍ന്നതോടെ ജനങ്ങളുടെ കായികാഭ്യാസം കുറഞ്ഞു. ഇന്നു ഏവരുടെയും നടത്തം കുറവാണ്. ഇപ്പോള്‍ സാങ്കേതികവിദ്യതന്നെ പറയുന്നു നാം ആവശ്യമായ തോതില്‍ നടക്കുന്നില്ലെന്ന് — പ്രധാനമന്ത്രി സൂചിപ്പിച്ചു.

തല്‍സ്ഥിതി മാറണം. രാജ്യത്തെ ഓരോ പൗരനും ആരോഗ്യവാനാവണം. ഇതു ലക്ഷ്യം വെച്ച് ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. ഇനി ജനങ്ങളാണ് പദ്ധതി ഏറ്റെടുക്കേണ്ടത്. മുതല്‍മുടക്കില്ലാത്ത നിക്ഷേപമാണ് ആരോഗ്യം. എന്നാല്‍ പരിധിയില്ലാത്ത റിട്ടേണ്‍ ഓരോരുത്തര്‍ക്കും നേടാമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

ദേശീയ കായിക ദിനം

ചടങ്ങില്‍ ദേശീയ കായിക പുരസ്‌കാര ജേതാക്കളെ അനുമോദിക്കാനും പ്രധാനമന്ത്രി വിട്ടുപോയില്ല. ബോക്‌സിങ്ങോ, ടെന്നീസോ അല്ലെങ്കില്‍ മറ്റേതു കായിക രംഗവുമാകട്ടെ, ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്. മെഡലുകള്‍ കഠിനാധ്വാനത്തിന്റെ മാത്രം ഫലമല്ല, മറിച്ച് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റേതു കൂടിയാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ദൈനംദിന ജീവിതത്തിനിടയില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള നുറുങ്ങുകള്‍ ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി ആര്‍ എസ് ജൂലാനിയ സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലളിതമായ ആശയങ്ങളാണ് ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റ് മുന്നോട്ടുവെയ്ക്കുക. പടികള്‍ കയറുക, കളികളില്‍ ഏര്‍പ്പെടുക പോലുള്ള ലളിതമായ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി പൗരന്മാര്‍ക്ക് ചെയ്യേണ്ടി വരിക.

Story first published: Thursday, August 29, 2019, 13:38 [IST]
Other articles published on Aug 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+