Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക് വെള്ളി: മോദിയുടെ ട്വീറ്റിനെക്കുറിച്ച് പിവി സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്!

ഹൈദരാബാദ്: റിയോ ഒളിംപിക്‌സിനിടെ പ്രധാനമന്ത്രി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ വലിയ പ്രചോദനമായി എന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചീഫ് കോച്ച് പുല്ലേല ഗോപീചന്ദ്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിന്റെ പ്രത്യേക കോച്ച് കൂടിയാണ് ഗോപീചന്ദ്. ഗോപീചന്ദിന്റെ ഗച്ചിബൗളിയിലുള്ള ബാഡ്മിന്റണ്‍ അക്കാദമിയിലാണ് കഴിഞ്ഞ 12 വര്‍ഷമായി സിന്ധു പരിശീലിക്കുന്നത്.

ഒളിംപിക്‌സിലെ സ്വപ്‌നസമാനമായ പ്രകടനത്തിന് ശേഷം തിങ്കളാഴ്ചയാണ് ഗോപീചന്ദും പി വി സിന്ധുവും സ്വദേശമായ ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ താരത്തെയും കോച്ചിനെയും സ്വീകരിക്കാനായി ഒരുപാട് ആരാധകര്‍ എത്തിയിരുന്നു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഗോപീചന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെക്കുറിച്ച് പറഞ്ഞത്.

gopi-sindhu

സിന്ധുവിനും ഗോപീചന്ദിനും ഗച്ചിബൗളിയിലെ സ്റ്റേഡിയത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ വക പ്രത്യേക സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഗോപീചന്ദിന്റെ ശിഷ്യയായ പി വി സിന്ധുവും ഹരിയാനയില്‍ നിന്നുള്ള ഗുസ്തി താരം സാക്ഷി മാലിക്കും മാത്രമാണ് റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത്. ഒളിംപിക്‌സില്‍ വെള്ളി നേടിയ ആദ്യത്തെ ഇന്ത്യക്കാരിയാണ് ഹൈദരാബാദിന്റെ പി വി സിന്ധു.

Read Also: ട്രോളുകള്‍ സത്യമായി, ഒടുവില്‍ മനോരമ കണ്ടുപിടിച്ചു സിന്ധുവിന്റെ കേരള ലിങ്ക്.... മനോരമ ഡാ!

റിയോ ഒളിംപിക്‌സില്‍ ആദ്യത്തെ ഒരാഴ്ച ഇന്ത്യന്‍ താരങ്ങള്‍ മെഡലൊന്നും നേടാതെ പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ട്വീറ്റ് ചെയ്തത്. മെഡല്‍ നേടിയാലും ഇല്ലെങ്കിലും നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ് എന്ന് മോദി ഒരു നിര ട്വീറ്റുകളിലൂടെ പറഞ്ഞു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ മോദിയോട് അഭ്യര്‍ഥിച്ചിരുന്നു.

Story first published: Monday, August 22, 2016, 16:42 [IST]
Other articles published on Aug 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+