വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് വിടുന്നു, ഇനി കളി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി?

By Muralidharan

പുനെ: ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പീറ്റേഴ്‌സന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അകാലത്തില്‍ അവസാനിച്ചത്. 2013 - 14 ആഷസ് പരമ്പരയ്ക്കിടെയാണ് ക്രിക്കറ്റ് പരമായ കാരണങ്ങളാല്‍ പീറ്റേഴ്‌സണ്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. പിന്നീട് പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.

<strong>കൊല്‍ക്കത്തയോട് ഡല്‍ഹിക്കും 9 വിക്കറ്റ് തോല്‍വി; ഐപിഎല്ലിന് നിറം മങ്ങുന്നു?</strong>കൊല്‍ക്കത്തയോട് ഡല്‍ഹിക്കും 9 വിക്കറ്റ് തോല്‍വി; ഐപിഎല്ലിന് നിറം മങ്ങുന്നു?

ജന്മംകൊണ്ട് ദക്ഷിണാഫ്രിക്കക്കാരനാണ് കെ പി എന്ന് ആരാധകര്‍ വിളിക്കുന്ന കെവിന്‍ പീറ്റേഴ്‌സണ്‍. 2004 ലാണ് കെ പി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചുതുടങ്ങിയത്. ഈ വൈകിയ വേളയില്‍ ഇനി ഇംഗ്ലണ്ടിന് വേണ്ടി പീറ്റേഴ്‌സണ്‍ കളിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ജന്മനാടായ ദക്ഷിണാഫ്രിക്കന്‍ ടീമിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവാണ് പീറ്റേഴ്‌സണ്‍ ലക്ഷ്യമിടുന്നത്.

kp

2018 ല്‍ മാത്രമേ പീറ്റേഴ്‌സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത കിട്ടൂ. അപ്പോഴേക്കും പീറ്റേഴ്‌സണ് 37 വയസ്സാകും. മുപ്പത്തേഴാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു തിരിച്ചുവരവ് തന്റെ മനസിലുണ്ട് എന്നാണ് 35 കാരനായ കെ പി ഇപ്പോള്‍ പറയുന്നത്. നടന്നാല്‍ നടന്നു, ഇല്ലെങ്കില്‍ ഇല്ല. എന്തായാലും അന്താരാഷ്ട്ര ക്രിക്കറ്റിനെ താന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. - വികാരവിവശനായി കെ പി പറഞ്ഞു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ഒരു വിളി വന്നേക്കാം എന്ന വിദൂര പ്രതീക്ഷയും കെ പി മനസില്‍ സൂക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നില്ലെങ്കിലും ഐ പി എല്‍ പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ സജീവമാണ് കെ പി. ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയാണ് കെ പി കളിക്കുന്നത്. ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍.

Story first published: Monday, April 11, 2016, 11:31 [IST]
Other articles published on Apr 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X