ദില്ലി: ഐ പി എല്ലിന്റെ ഏഴാം സീസണില്‍ ദില്ലി ഡെയര്‍ ഡെവിള്‍സിനെ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സന്‍ നയിക്കും. ഇംഗ്ലണ്ടിന്റെ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് 33 കാരനായ പീറ്റേഴ്‌സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2010 ലോകകപ്പ് ടി 20 യില്‍ മാന്‍ ഓഫ് ദ സീരിസായിരുന്നു കെവിന്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് കാര്‍ത്തിക് കളിച്ചത്. ഇത്തവണ ലേലത്തില്‍ 12 കോടി രൂപയ്ക്കാണ് ദില്ലി ടീം കാര്‍ത്തികിനെ വാങ്ങിയത്. ഐ പി എല്ലിന്റെ ആദ്യ സീസണുകളില്‍ കാര്‍ത്തിക് ദില്ലിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.

2012 ലാണ് കെവിന്‍ പീറ്റേഴ്‌സന്‍ ദില്ലി ടീമില്‍ എത്തിയത്. എട്ട് കളികളില്‍ നിന്നായി 305 റണ്‍സാണ് പീറ്റേഴ്‌സന്റെ സമ്പാദ്യം. ശരാശരി 61. 9 കോടി രൂപയ്ക്കാണ് പീറ്റേഴ്‌സനെ ദില്ലി ടീം ഇത്തവണ വാങ്ങിയത്. നേരത്തെ ബാംഗ്ലൂര്‍ ടീമിന് വേണ്ടിയും പീറ്റേഴ്‌സന്‍ ഐ പി എല്‍ കളിച്ചിട്ടുണ്ട്.
ഐ പി എല്ലിലെ യൂട്ടിലിറ്റി കളിക്കാരില്‍ ഒരാളാണ് ദിനേശ് കാര്‍ത്തിക്. ബാറ്റിംഗിന് പുറമേ കാര്‍ത്തികിന്റെ വിക്കറ്റ് കീപ്പിംഗും ടീമിന് ബോണസാണ്. 92 ഐ പി എല്‍ മത്സരങ്ങളില്‍ നിന്നായി 1741 റണ്‍സാണ് കാര്‍ത്തികിന്റെ ആകെ സമ്പാദ്യം.