Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തെമ്മാടികളേ ഈ അനാവശ്യം നിര്‍ത്തൂ: ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍

ചണ്ഡിഗഡ്: ക്രിക്കറ്റിലെ ചൂടന്‍ താരങ്ങളില്‍ ഒരാളാണ് ഹര്‍ഭജന്‍ സിംഗ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ കൈവീശി മുഖത്തടിച്ചത് പോലുളള ഒരുപാട് സംഭവങ്ങള്‍ ഹര്‍ഭജന്റെ ചൂടന്‍ സ്വഭാവത്തിന് ഉദാഹരണങ്ങളായി ഉണ്ട്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സൈമണ്ട്‌സിനെ ആള്‍ക്കുരങ്ങ് എന്ന് വിളിച്ചാണ് ഭാജി എന്ന് വിളിപ്പേരുള്ള ഹര്‍ഭജന്‍ ഒരിക്കല്‍ ദേഷ്യം തീര്‍ത്തത്.

എന്നാല്‍ ചണ്ഡിഗഡിലെ ഒരു റോഡില്‍ വെച്ച് ഹര്‍ഭജന്‍ സിംഗ് ദേഷ്യപ്പെട്ടത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യത്തിനല്ല. തെമ്മാടികളേ ഈ അനാവശ്യം നിര്‍ത്തൂ എന്നാണ് ഹര്‍ഭജന്‍ സിംഗ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ എഴുതിയിട്ടത്. പരിധിയിലും കൂടുതല്‍ ചരക്ക് കയറ്റിപ്പോയ ഒരു കൂറ്റന്‍ ലോറി കണ്ടാണ് ഭാജിക്ക് നിയന്ത്രണം വിട്ടത്.

-harbhajan-singh

ഓവര്‍ലോഡായി പോകുന്ന ലോറിയില്‍ നിന്നും ചരക്ക് സാധനങ്ങള്‍ സമീപത്തുള്ള വണ്ടികളില്‍ വീണ് അപകടം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് ഭാജി ട്വിറ്ററിലൂടെ നല്‍കുന്നത്. ചരക്കുമായി ആടിയാടി പോകുന്ന ലോറിയുടെ ചിത്രവും ഹര്‍ഭജന്‍ പോസ്റ്റിലിട്ടിട്ടുണ്ട്. വെളളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ഭാജി ട്വീറ്റ് ചെയ്തത്.

ജീവിക്കാനായി അമേരിക്കയില്‍ ട്രക്ക് ഡ്രൈവറായി പോകാന്‍ ഒരുങ്ങിയ ഒരു കാലം ഹര്‍ഭജന് ഉണ്ടായിരുന്നു എന്നതും ഇതൊടൊപ്പം ചേര്‍ത്ത് വായിക്കാം. എന്നാല്‍ വിധി ഹര്‍ഭജന് കരുതി വെച്ചത് മറ്റൊന്നായിരുന്നു. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ രണ്ട് പതിറ്റാണ്ടോളം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമിലും ഭാജി ഇടം കണ്ടെത്തി.

Story first published: Saturday, May 30, 2015, 11:39 [IST]
Other articles published on May 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+