സച്ചിനില്‍ ഇനിയും അങ്കങ്ങള്‍ ബാക്കിയുണ്ട്!
ഒരങ്കത്തിന് കൂടി ബാക്കിയുണ്ടോ സച്ചിന് - ഇതായിരുന്നു ലോര്‍ഡ്‌സിലെ കളിക്ക് മുമ്പ് ആരാധകരുടെ സംശയം. ഒരു വര്‍ഷത്തോളമായി ക്രിക്കറ്റ് കളിച്ചിട്ട്. പ്രാക്ടീസ് പോലുമില്ല. വിന്‍ഡീസിനെതിരെ ടെസ്റ്റ് കളിച്ച് വിരമിച്ച ശേഷം സച്ചിന്‍ ബാറ്റിംഗ് പ്രാക്ടീസ് നടത്തിയിട്ടേയില്ല. ഗോള്‍ഫും ഫുട്‌ബോളുമൊക്കെയാണ് സച്ചിനിപ്പോള്‍ പ്രിയം.
എന്നിട്ടും സച്ചിന്‍ കളിച്ചു. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകള്‍. ഒരിക്കല്‍ പോലും പതറാതെ. കൃത്യമായ ഫുട് വര്‍ക്ക്. ടൈമിംഗ്. ബാക്ക് ഫുട് പഞ്ചുകള്‍, സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍. 45 പന്തില്‍ ഏഴ് ബൗണ്ടറികളോടെ 44 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. കൂട്ടുകാരന്‍ ദ്രാവിഡ് ആദ്യപന്തില്‍ പുറത്തായി. മറ്റൊരു ലോകോത്തര താരം ലാറ 23 റണ്‍സെടുത്തു.
യുവരാജിന്റെ സെഞ്ചുറിയെ സെഞ്ചുറി കൊണ്ട് ആരോണ്‍ ഫിഞ്ച് കീഴടക്കി. സച്ചിന്‍ നയിച്ച എം സി സി ഏഴ് വിക്കറ്റിന് ലോക ഇലവനെ തോല്‍പിച്ചു. ചിത്രങ്ങള്‍ നോക്കൂ.

സച്ചിന്മയം
സച്ചിന്‍ കളിക്കുന്നു എന്നതാണ് എം സി സി - ലോക ഇലവന്‍ പ്രദര്‍ശന മത്സരത്തെ ഇത്രയും പ്രശസ്തമാക്കിയത്. വോണ്‍, ലാറ, ദ്രാവിഡ്, ഗില്‍ക്രിസ്റ്റ് തുടങ്ങിയ പ്രഗത്ഭരും കളിക്കാനുണ്ടായിരുന്നു.

ബൗളര്‍ സച്ചിന്‍
നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ സച്ചിന്‍ യുവരാജ് സിംഗിന്റെ വിക്കറ്റും വീഴ്ത്തി. സച്ചിനെ ഫോറടിച്ചാണ് യുവി 100 തികച്ചത്. അത് വേറെ കാര്യം.

ടോസ് ഇടട്ടേ വോണീ
എം സി സി ക്യാപ്റ്റന്‍ സച്ചിനും ലോക ടീം ക്യാപ്റ്റന്‍ വോണും ടോസിനിടെ. ടോസ് നേടിയ വോണ്‍ ആദ്യം ബാറ്റ് ചെയ്തു.

വല്യ രാജാക്കന്മാര്‍ക്കിടയിലെ യുവരാജാവ്
ഗില്‍ക്രിസ്റ്റും സേവാഗും അഫ്രീദിയും പീറ്റേഴ്‌സനും എല്ലാം മടങ്ങിയപ്പോഴാണ് വീരോചിത സെഞ്ചുറിയോടെ യുവരാജ് ലോക ഇലവനെ മുന്നോട്ട് നയിച്ചത്. സെഞ്ചുറി നേടിയ യുവരാജിന്റെ പ്രകടനം.

സേവാഗ് ക്ലീന്‍ ബൗള്‍ഡ്
നന്നായി തുടങ്ങിയെങ്കിലും വീരേന്ദര്‍ സേവാഗ് ക്ലീന്‍ ബൗള്‍ഡായിപ്പോയി.

ഗില്ലി ഷോട്ട്
ആക്രമണകാരിയായ അതേ ഗില്‍ക്രിസ്്റ്റായിരുന്നു ലോക ഇലവന് വേണ്ടി ഓപ്പണ്‍ ചെയ്തത്. ടൈമിംഗിനും അടിക്കും ഒരു കുറവുമില്ല.

ഹാവൂ സേവാഗ് പോയി
സേവാഗിനെ പുറത്താക്കിയ ആശ്വാസത്തില്‍ ബ്രെറ്റ് ലീയും എം സി സി ടീമും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications