റിയോ ഒളിംപിക്‌സ്: ഉദ്ഘാടന വേളയില്‍ ഇന്ത്യന്‍ താരങ്ങള്‍
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിന് ബ്രസീലിലെ മാരക്കാരന സ്റ്റേഡിയത്തില്‍ ഔദ്ധ്യോഗികമായി തിരിതെളിഞ്ഞു. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന 31ാമത് സമ്മര്‍ ഗെയിംസില്‍ 120 പേരുള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കീഴില്‍ അണി നിരക്കുന്നത്.
ഇന്ത്യ ഒളിംപിക്‌സിനായൊരുക്കുന്ന എക്കാലത്തെയും വലിയ ടീമാണ് റിയോയില്‍ പോരാട്ടത്തിനിറങ്ങുക. ഒളിംപിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രക്ക് കീഴില്‍ മാരക്കാന സ്റ്റേഡിയത്തില്‍ അണിനിരന്ന സംഘം വരും ദിവസങ്ങളില്‍ ഇന്ത്യയുടെ മെഡല്‍പ്പട്ടിക നിറയ്ക്കാനുള്ള ശുഭപ്രതീക്ഷയിലാണ്. ഇന്ത്യയുടെ വനിതാ ഹോക്കി ടീം, ഷട്ടില്‍ ബാറ്റ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, ജ്വാല ഗുട്ട, പിവി സിന്ധു, ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പെയ്‌സിനൊപ്പം
ലിയാണ്ടര്‍ പെയ്‌സ് ഇന്ത്യന്‍ കായിക താരങ്ങള്‍ക്കൊപ്പം മാരക്കാന സ്റ്റേഡിയത്തില്‍.

പെയ്‌സിനൊപ്പം ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടെന്നീസിലെ സുവര്‍ണ്ണ താരമായ ലിയാണ്ടര്‍ പെയ്‌സ് ഒളിംപിക്‌സ് ഉദ്ഘാടന വേളയില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം

ട്രാക്കിലെ പെണ്‍കരുത്ത്
ഇന്ത്യന്‍ വനിതാ ടീം മാരക്കാന സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിനിടെ ( ചിത്രങ്ങള്‍: ട്വിറ്റര്‍, ഹോക്കി ഇന്ത്യ)

സച്ചിന്‍ റിയോയില്‍
ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ ഒളിംപിക്‌സ് ഗുഡ് വില്‍ അംബാസിഡറുമായ സച്ചിന്‍ ടെന്‍ഡുക്കര്‍ റിഡീമര്‍ പ്രതിമയക്ക് സമീപം.

ഇന്ത്യന്‍ ടീം
ഇന്ത്യയുടെ എക്കാലത്തെയും വലിയ ഒളിംപിക്‌സ് ടീം മാരക്കാന സ്റ്റേഡിയത്തില്‍ മാര്‍ച്ച് പാസ്റ്റിനിടെ. (ചിത്രം: പൂനം റാണി മാലിക്ക്)

ബാറ്റ്മിന്റണിലെ തിളങ്ങും താരങ്ങള്‍
ഇന്ത്യന്‍ വനിതാ ബാറ്റ്മിന്റണ്‍ താരങ്ങളായ പിവി സിന്ധു, അശ്വിനി പൊന്നപ്പ, ജ്വാല ഗുട്ട എന്നിവര്‍ ഉദ്ഘാടന ചടങ്ങിന് മുമ്പ് മാരക്കാന സ്റ്റേഡിയത്തിന് പുറത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications