Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സിന് 3 നാള്‍.. ഈ 10 ഇന്ത്യന്‍ താരങ്ങളെ കരുതിയിരിക്കുക!

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ലോക കായിക മാമാങ്കം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആഗസ്ത് 5 ന് മാറക്കാന സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മഹാമഹം മുതല്‍ 21 ന് കലാശക്കൊട്ട് നടക്കുന്നത് വരെ ഇന്ത്യയുടെ 120 താരങ്ങളും റിയോയിലുണ്ടാകും. കഴിഞ്ഞ ഒളിംപിക്‌സിന് 80 പേരുടെ ടീമാണ് ഇന്ത്യയില്‍ നിന്നും പോയത്. ഇത്തവണ അത് 120 പേരായി ഉയര്‍ന്നു.

വ്യക്തിഗത ഇനങ്ങളില്‍ മാത്രമല്ല ടീം ഇനങ്ങളിലും വിജയപ്രതീക്ഷയോടെയാണ് ഇന്ത്യ റിയോയിലെത്തുന്നത്. ലണ്ടന്‍ ഒളിംപിക്‌സിലെ രണ്ട് വെള്ളിക്കും നാല് ബ്രോണ്‍സിനും പകരം സ്വര്‍ണമടക്കം മെഡല്‍ വേട്ട രണ്ടക്കം കടത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വെറുതെയല്ല ഈ പ്രതീക്ഷ, റിയോ ഒളിംപിക്‌സില്‍ ഇന്ത്യ പ്രതീക്ഷ വെക്കുന്നവരിലെ പ്രമുഖരായ പത്ത് താരങ്ങള്‍ ഇതാ...

സൈന നേവാള്‍

സൈന നേവാള്‍

ഇന്ത്യന്‍ ബാഡ്മിന്റണിലെ സുവര്‍ണവനിത. മുന്‍ ലോക ഒന്നാം നമ്പര്‍. നിലവില്‍ അഞ്ചാം നമ്പര്‍. ഒളിംപിക്‌സ് കളിച്ച പരിചയവും ഉണ്ട്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ്. റിയോയില്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഹൈദരാബാദുകാരിയായ സൈനയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

സാനിയ മിര്‍സ

സാനിയ മിര്‍സ

കരിയറിലെ മികച്ച ഫോമിലാണ് സാനിയ മിര്‍സ. ബാഡ്മിന്റണിലെ മെഡല്‍ പ്രതീക്ഷയായ സൈന നേവാളിന്റെ നാട്ടുകാരി. വനിതകളുടെ ഡബ്ലിയു ടി എ റാങ്കിങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ. മൂന്നാം ഒളിംപിക്‌സ് കളിക്കുന്ന സാനിയ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് മിക്‌സഡ് ഡബിള്‍സ് കളിക്കാന്‍ ഇറങ്ങുന്നത്.

ലിയാന്‍ഡര്‍ പേസ്

ലിയാന്‍ഡര്‍ പേസ്

ഇതിഹാസതാരം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെന്നീസ് കളിക്കാരന്‍. നാല്‍പ്പത്തിരണ്ടാം വയസ്സിലും ടെന്നീസ് കളത്തില്‍ വിജയങ്ങള്‍ നേടുന്ന പേസിനെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ ഇല്ല. ഏഴാം ഒളിംപിക്‌സിനിറങ്ങുന്ന പേസ് ഒരു മെഡലോട് കൂടി വിട പറയാനാകും ആഗ്രഹിക്കുന്നുണ്ടാകുക. ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയാണ് പേസിന് കൂട്ടാളി.

രോഹന്‍ ബൊപ്പണ്ണ

രോഹന്‍ ബൊപ്പണ്ണ

ഇതിഹാസ താരം ലിയാന്‍ഡര്‍ പേസിനൊപ്പം ഡബിള്‍സിലും സാനിയ മിര്‍സയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സും രോഹന്‍ ബൊപ്പണ്ണ റിയോയില്‍ കളിക്കും. പേസുമായുള്ള വിവാദങ്ങള്‍ പറഞ്ഞുതീര്‍ത്താണ് ബൊപ്പണ്ണ കളത്തിലിറങ്ങുന്നത്. മികച്ച ഫോമിലാണ് 36കാരനായ ബൊപ്പണ്ണ. ഡബിള്‍സില്‍ മൂന്നാം റാങ്കാണ് കരിയര്‍ ബെസ്റ്റ്.

അഭിനവ് ബിന്ദ്ര

അഭിനവ് ബിന്ദ്ര

ബീജിങ് ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ്. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരന്‍. 33 കാരനായ അഭിനവ് ബിന്ദ്രയ്ക്കിത് ഒളിംപിക്‌സില്‍ മൂന്നാം അങ്കം.

ദീപിക കുമാരി

ദീപിക കുമാരി

ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകളാണ് ദീപിക കുമാരി. ജാര്‍ഖണ്ടില്‍ നിന്നുള്ള ഈ 22 കാരിക്കിത് രണ്ടാം ഒളിംപിക്‌സ്. ലണ്ടനില്‍ എട്ടാം സ്ഥാനത്തായിരുന്നു ദീപിക. ലക്ഷക്കണക്കിന് പേരുടെ ആവേശമാണ് ദീപിക. ദീപികയില്‍ നിന്നും ഇത്തവണ ഇന്ത്യ ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ദിപ കര്‍മാകര്‍

ദിപ കര്‍മാകര്‍

ഇന്ത്യയില്‍നിന്നും ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യത്തെ വനിതാ ജിംനാസ്റ്റാണ് ദിപ കര്‍മാകര്‍. 52 വര്‍ഷത്തിന് ശേഷം ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യത്തെ ജിംനാസ്റ്റുമാണ് ദിപ. ത്രിപുരയാണ് ഈ 22കാരിയുടെ സ്വദേശം.

ഗഗന്‍ നരംഗ്

ഗഗന്‍ നരംഗ്

33കാരനായ ഗഗന്‍ നരംഗിന് ഒളിംപിക്‌സ് മത്സരപരിചയം മാത്രമല്ല മെഡല്‍ വേട്ടയുടെ ചരിത്രവും കൂട്ടിനുണ്ട്. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ഗഗന്‍. 10 മീറ്റര്‍ എയര്‍ റൈഫിള്‍, 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50മീറ്റര്‍ റൈഫിള്‍ എന്നിവയിലാണ് മത്സരം

ജിത്തു റായ്

ജിത്തു റായ്

അഭിനവ് ബിന്ദ്രയ്‌ക്കൊപ്പം ജിത്തു റായിയും ഇത്തവണ ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമാക്കി നിറയൊഴിക്കാനുണ്ട്. 10 മീറ്റര്‍, 50 മീറ്റര്‍ വിഭാഗങ്ങളിലാണ് ജിത്തു മത്സരിക്കുക.

യോഗേശ്വര്‍ ദത്ത്

യോഗേശ്വര്‍ ദത്ത്

65 കിലോമീറ്ററില്‍ മത്സരിക്കുന്ന യോഗേശ്വര്‍ ദത്താണ് ഗുസ്തിക്കളത്തില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷ. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് ദത്ത്. 2014 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവുമാണ്.

Story first published: Monday, August 1, 2016, 17:15 [IST]
Other articles published on Aug 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+