ഹ്യൂസ് നോട്ടൗട്ടാണ്, ഇപ്പോഴും എപ്പോഴും!
മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കവേയാണ് ഫില്‍ ഹ്യൂസ് സീന്‍ അബോട്ടിന്റെ പന്ത് കൊണ്ട് വീണത്. 140 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്ത് 1.67 മീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ഹ്യൂസിന്റെ ചെവിക്ക് പിന്നിലായി പതിച്ചത്. 161 പന്തില്‍ പന്തില്‍ 9 ബൗണ്ടറികള്‍ ഉള്‍പ്പെടെ 63 റണ്‍സായിരുന്നു ഹ്യൂസ് അടിച്ചത്.
അബോട്ടിന്റെ പന്ത് കൊണ്ട് നിലത്തുവീണ ഹ്യൂസിന് പിന്നീട് ബോധം വീണതേയില്ല. അവസാന ഇന്നിംഗ്‌സില്‍ 63 നോട്ടൗട്ടുമായാണ് ഹ്യൂസ് ആദ്യം ആശുപത്രിയിലേക്കും പിന്നീട് മരണത്തിലേക്കും യാത്രയായത്. അവസാനത്തെ കളിയില്‍ മാത്രമല്ല, ഹ്യൂസിന്റെ ടോപ് സ്‌കോറുകളും മികച്ച പ്രകടനങ്ങളുമെല്ലാം നോട്ടൗട്ടുകളാണ്. കാണൂ.

63 നോട്ടൗട്ട്, നവംബര്‍, 2014
ഫില്‍ ഹ്യൂസിന്റെ അവസാനത്തെ ഇന്നിംഗ്‌സ്. ന്യൂ സൗത്ത് വെയില്‍സിനെതിരെ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയായിരുന്നു ഹ്യൂസ് കളത്തിലിറങ്ങിയത്.

ഏകദിനം - 138 നോട്ടൗട്ട്
2013 ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഹ്യൂസ് ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 138 റണ്‍സ് അടിച്ചത്. ഹ്യൂസിന്റെ സെഞ്ചുറികളുടെ മികവില്‍ ഓസ്‌ട്രേലിയ പരമ്പര ജയിച്ചു.

ട്വന്റി 20 - 87 നോട്ടൗട്ട്
പുറത്താകാതെ 87 റണ്‍സാണ് ട്വന്റി 20 ക്രിക്കറ്റില്‍ ഹ്യൂസിന്റെ ഉയര്‍ന്ന സ്‌കോര്‍

ഫസ്റ്റ് ക്ലാസ് 243 നോട്ടൗട്ട്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഹ്യൂസിന്റെ ഉയര്‍ന്ന സ്‌കോര്‍ ഒരു നോട്ടൗട്ട് ഇന്നിംഗ്‌സിലാണ്. 243 നോട്ടൗട്ട്

ലിസ്റ്റ് എ 202 നോട്ടൗട്ട്
പുറത്താകാതെ 202 റണ്‍സാണ് ലിസ്റ്റ് എ മത്സരങ്ങളില്‍ ഫില്‍ ഹ്യൂസിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications