Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂട്ടി കൂട്ടി അവസാനം കുറച്ചു; പെട്രോളിന് കുറഞ്ഞത് 74 പൈസ, ഡീസലിന് 1.30 രൂപ!

ദില്ലി: അപ്രതീക്ഷിതമായ വിലക്കൂട്ടലുകള്‍ക്ക് ശേഷം എണ്ണവില വീണ്ടും താഴേക്ക്. രാജ്യാന്തര വിപണിയില്‍ വില കൂടിയെങ്കിലും രൂപയുടെ മൂല്യത്തിലുണ്ടായ മെച്ചമാണ് രാജ്യത്ത് ഇന്ധനവില കുറയുന്നതില്‍ കലാശിച്ചത്. പെട്രോള്‍ ലിറ്ററിന് 74 പൈസയാണ് കുറയുക. ഡീസലിനാകട്ടെ ലിറ്ററിന് 1 രൂപ 30 പൈസയും. ഈ മാസമാദ്യം പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയും കൂട്ടിയിരുന്നു.

പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഇത് പ്രകാരം ദില്ലിയില്‍ ലിറ്ററിന് 61.13 ആയിരിക്കും പെട്രോളിന്റെ വില. നേരത്തെ ഇത് 61.87 രൂപ ആയിരുന്നു. 49.31 രൂപ ആയിരുന്ന ഡീസല്‍ വില 48.1 രൂപയാകും. രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഉയര്‍ച്ചയുടെ പാതയില്‍ത്തന്നെയാണ്. എന്നാല്‍ ഡോളറിനെതിരെ രൂപ നേരിയ നേട്ടമുണ്ടാക്കിയത് എണ്ണവിലയില്‍ പ്രതിഫലിക്കുകയായിരുന്നു.

petrol

രൂപ നില മെച്ചപ്പെടുത്തിയതിന്റെ ഗുണഫലമാണ് ഉപഭോക്താക്കളില്‍ എത്തിക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞു. ഏപ്രില്‍ ആദ്യവാരവും മാര്‍ച്ച് മൂന്നാം വാരവും പെട്രോള്‍ വിലയില്‍ വര്‍ധനവാണ് ഉണ്ടായത്. മാര്‍ച്ച് 17 ന് പെട്രോള്‍ ലിറ്ററിന് 3.07 പൈസയും ഡീസല്‍ ലിറ്ററിന് 1.90 പൈസയും വര്‍ധിപ്പിച്ചിരുന്നു. രണ്ട് മാസത്തെ വിലക്കയറ്റത്തിന് ശേഷമാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്.

Story first published: Saturday, April 16, 2016, 6:59 [IST]
Other articles published on Apr 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+